'ഇതെന്താ മാഗി ന്യൂഡില്‍സോ', ട്രോളി ആരാധകര്‍ ; കിയാര മറുപടി കൊടുത്തത് ഇങ്ങനെ...

Published : Sep 08, 2019, 01:37 PM ISTUpdated : Sep 08, 2019, 01:38 PM IST
'ഇതെന്താ മാഗി ന്യൂഡില്‍സോ', ട്രോളി ആരാധകര്‍ ; കിയാര മറുപടി കൊടുത്തത് ഇങ്ങനെ...

Synopsis

അർജുൻ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പായ കബീർ സിങ്ങിലെ നായികയാണ് കിയാര അദ്വാനി. ഫാഷൻ ലോകത്ത് കിയാര ഒരു തിളങ്ങുന്ന താരമാണ്. 

അർജുൻ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പായ കബീർ സിങ്ങിലെ നായികയാണ് കിയാര അദ്വാനി. ഫാഷൻ ലോകത്ത് കിയാര ഒരു തിളങ്ങുന്ന താരമാണ്. എന്നാല്‍ അടുത്തിടെ കിയാര ധരിച്ച ഒരു വസ്ത്രത്തിന്‍റെ പേരില്‍  താരത്തെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. തൂവാലകള്‍ കൊണ്ടുളള മഞ്ഞ ഗൗണ്‍ ധരിച്ച നില്‍ക്കുന്ന ചിത്രം കിയാര തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

'ഇത് എന്താ മാഗി ന്യൂഡില്‍സ് ആണോ' എന്ന് ചോദിച്ചായിരുന്നു ആരാധകര്‍ കിയാരയെ ട്രോളിയത്. 'മാഗിയോട് ഇഷ്ടം വരുമ്പോള്‍', 'വെറുതെ ഇരിക്കുമ്പോള്‍ മാഗി കൊണ്ട് ഗൗണ്‍ ഉണ്ടാക്കൂ' തുടങ്ങിയ കമന്‍റുകള്‍ കൊണ്ട് ആരാധകര്‍ ചിത്രത്തിനെ താഴെ പൊങ്കാല ഇടുകയായിരുന്നു. ഇത് വാര്‍ത്തയായപ്പോള്‍ കിയാര തന്നെ വാര്‍ത്തയുടെ ലിങ്ക് തന്‍റെ ട്വിറ്ററില്‍ ഷെയര്‍ ചെയ്താണ് ആരാധകര്‍ക്ക് മറുപടി കൊടുത്തത്. 'രണ്ട് മിനിറ്റില്‍ തയ്യാറാക്കാം' എന്ന് രസകരമായ ക്യാപ്ഷനും നല്‍കിയാണ് കിയാര വാര്‍ത്ത ഷെയര്‍ ചെയ്തത്. 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'