ഇറുകിയ വസ്ത്രം കാരണം പടിക്കെട്ടുകൾ ചാടിക്കയറി കിം കർദാഷിയാൻ; വൈറലായി വീഡിയോ

Published : Sep 27, 2022, 03:49 PM ISTUpdated : Sep 27, 2022, 03:50 PM IST
ഇറുകിയ വസ്ത്രം കാരണം പടിക്കെട്ടുകൾ ചാടിക്കയറി കിം കർദാഷിയാൻ; വൈറലായി വീഡിയോ

Synopsis

മിലൻ ഫാഷൻ വീക്കിൽ പങ്കെടുക്കാൻ എത്തിയതാണ് താരം. പാദം വരെ മൂടി നിൽക്കുന്ന സിൽവർ നിറത്തിലുള്ള ഗൗണാണ് കിം ധരിച്ചത്. നിരപ്പായ തറയിൽ  പോലും വളരെ കഷ്ടപ്പെട്ടാണ് കിം നടക്കുന്നത്. 

വസ്ത്രത്തിന്‍റെ പേരില്‍ എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന ടെലിവിഷൻ അവതാരകയും മോഡലുമാണ്  കിം കർദാഷിയാൻ. റാംപില്‍ തിളങ്ങാറുള്ള  താരത്തിന്‍റെ പുത്തന്‍ ഫാഷന്‍ പരീക്ഷണം ചെറുതായി ഒന്ന് പാളിയിരിക്കുകയാണ്. കാലിനോട് ചേർന്ന് ഇറുകി കിടക്കുന്ന വസ്ത്രം മൂലം പടികൾ നടന്നു കയറാനാവാതെ ചാടിക്കയറുന്ന കിമ്മിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

മിലൻ ഫാഷൻ വീക്കിൽ പങ്കെടുക്കാൻ എത്തിയതാണ് താരം. പാദം വരെ മൂടി നിൽക്കുന്ന സിൽവർ നിറത്തിലുള്ള ഗൗണാണ് കിം ധരിച്ചത്. നിരപ്പായ തറയിൽ  പോലും വളരെ കഷ്ടപ്പെട്ടാണ് കിം നടക്കുന്നത്. വലിയ ഹീലുള്ള പാദരക്ഷകളും ധരിച്ചിരുന്നതിനാൽ പടിക്കെട്ടിലേയ്ക്ക് കാലെടുത്തുവയ്ക്കാൻ   താരത്തിന് സാധിക്കുന്നുല്ലായിരുന്നു. അതോടെ കൈവരികളിൽ പിടിച്ച് ഓരോ പടവും ചാടിക്കയറുകയായിരുന്നു താരം. ഇതിന്‍റെ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 

ഇത്രയധികം പടവുകൾ ചാടിക്കയറുക എന്നത് എളുപ്പമല്ലാത്തതിനാൽ ഒടുവിൽ  രണ്ടുപേരുടെ സഹായവും താരത്തിന് വേണ്ടിവന്നു. ഇരുവശത്തുമായി നിന്ന് സഹായികൾ കിമ്മിന്റെ കയ്യിൽ പിടിച്ചുകൊണ്ട് പടവുകൾ കയറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്ക് എത്താൻ കാറിൽ കയറാനും താരം കഷ്ടപ്പെട്ടു. കാറിലേയ്ക്ക് കയറുന്നതിനും ഇറങ്ങുന്നതിനും മറ്റുള്ളവർ കിമ്മിനെ സഹായിക്കുന്നതിന്റെ ചിത്രങ്ങളും ഇതിനോടകം വൈറലായിരിക്കുകയാണ്. 

എന്തായാലും കിമ്മിന്‍റെ ഈ പരീക്ഷണം ഫാഷന്‍ ലോകത്ത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഫാഷൻ അൽപം കൂടി പോയി എന്നാണ് പലരുടെയും വിമര്‍ശനം.  ഫാഷനു വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത താരമാണ് കിം. മെർലിൻ മൺറോ അണിഞ്ഞ ഗൗൺ തന്റെ ശരീരത്തിൽ പാകമാകുന്നതിന് വേണ്ടി മൂന്നാഴ്ച കൊണ്ട് ഏഴ് കിലോ ഭാരമാണ് കിം മുമ്പ് കുറച്ചത്. അതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. 

Also Read: 68 ഇരട്ട മോഡലുകൾ റാംപിൽ; വിസ്മയിപ്പിച്ച് ഫാഷൻ ബ്രാൻഡായ ഗൂച്ചി

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ