പതിനെട്ടിനും മുപ്പതിനുമിടയിൽ പ്രായം, ലുലു വിളിക്കുന്നു; നവംബർ 28 മുതൽ ഡിസംബർ 8 വരെ ബ്യൂട്ടി ഫെസ്റ്റ്

Published : Nov 21, 2024, 04:01 PM IST
പതിനെട്ടിനും മുപ്പതിനുമിടയിൽ പ്രായം, ലുലു വിളിക്കുന്നു; നവംബർ  28 മുതൽ ഡിസംബർ 8 വരെ ബ്യൂട്ടി ഫെസ്റ്റ്

Synopsis

ബ്യൂട്ടി ഫെസ്റ്റിനു തെരഞ്ഞെടുക്കുന്ന മത്സരാർത്ഥികളുടെ ലൈവ് ഗ്രൂമിങ് സെഷനും ലൈവ് മേക്കോവറും സ്റ്റൈലിങ്ങും നടക്കും.

കൊച്ചി:  ലുലു ഹൈപ്പർ മാർക്കറ്റിന്‍റെ നേതൃത്വത്തിൽ ബ്യൂട്ടി ഫെസ്റ്റ്. ഈ നവംബർ 28 മുതൽ ഡിസംബർ 8 വരെ കൊച്ചി ലുലു മാളിലാണ് ബ്യൂട്ടി ഫെസ്റ്റ് നടക്കുക. പതിനെട്ട് വയസ്സിനും മുപ്പതു വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ലുലു ബ്യൂട്ടി ഫെസ്റ്റിൽ പങ്കെടുക്കാം. വിജയികൾക്ക് നാലു ലക്ഷത്തോളം രൂപയുടെ ക്യാഷ്  അവാർഡുകൾ ലഭിക്കും. 

ബ്യൂട്ടി ഫെസ്റ്റിനു തെരഞ്ഞെടുക്കുന്ന മത്സരാർത്ഥികളുടെ ലൈവ് ഗ്രൂമിങ് സെഷനും ലൈവ് മേക്കോവറും സ്റ്റൈലിങ്ങും നടക്കും. ഇതിൽ നിന്നും ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.  ഈ വേദിയിൽ ലുലു ബ്യൂട്ടി ക്വീൻ, ലുലു ബ്യൂട്ടി മാൻ എന്നിവരെ തെരഞ്ഞെടുക്കും. ലൈവ് ഗ്രൂമിങും മേക്കോവറും തൽസമയം  കാണുന്ന വിധത്തിലാണ്  ബ്യൂട്ടി ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. 

കൊച്ചി ലുലു മാളിലെത്തി  നേരിട്ടു രജിസ്റ്റർ ചെയ്യുകയോ www.lulubeautyfest.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. കൂടാതെ 8848001379 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.  രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 28 ആണ്.

ലുലു ബ്യൂട്ടി ഫെസ്സ്റ്റിന്റെ ലോഗോ  പ്രകാശനം സിനിമ താരം അപർണ ദാസ്  നിർവഹിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്,  ലുലു സെൻട്രൽ ബയ്യിങ് റഫീഖ് അബ്ദുൽ കരീം, കൊച്ചി ലുലു മാൾ ജനറൽ മാനേജർ  വിഷ്ണു രഘുനാഥ് എന്നിവർ പങ്കെടുത്തു. മികച്ച ബ്യൂട്ടി പ്രോഡക്ടുകൾക്ക് ലുലു ഹൈപ്പർമാർക്കെറ്റിൽ 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്നും അറിയിച്ചു. 

3 കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിനിടെ അപൂർവ്വ സങ്കീർണത, അമ്മ മരിച്ചെന്ന് ഡോക്ടർമാർ; 45 മിനിറ്റിന് ശേഷം അത്ഭുതം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ