ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം ആദ്യമായി പിച്ചവച്ചു കുരുന്ന്; ഹൃദയസ്പർശിയായ വീഡിയോ

Published : Jul 15, 2021, 09:20 AM IST
ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം ആദ്യമായി പിച്ചവച്ചു കുരുന്ന്; ഹൃദയസ്പർശിയായ വീഡിയോ

Synopsis

“ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം ആദ്യമായി പിച്ചവയ്ക്കുന്ന ഈ കുട്ടിയുടെ ദൃശ്യങ്ങള്‍ ആരുടെയും മുഖത്ത് പുഞ്ചിരി വിടർത്തും"- എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി ഒരു പിഞ്ചുകുഞ്ഞ് പിച്ചവച്ച് നടക്കുന്ന ഹൃദയസ്പർശിയായ വീഡിയോയാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. 'എ പേജ് ടു മേക്ക് യു സ്‌മൈൽ' എന്ന ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.  

ആശുപത്രി കിടക്കയുടെ സമീപത്ത് നിന്ന് അമ്മയുടെ അരികിലേയ്ക്ക് നടക്കുന്ന കുരുന്നിനെ ആണ് വീഡിയോയില്‍ കാണുന്നത്. കുട്ടി അമ്മയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുമ്പോൾ നഴ്‌സ് സഹായിക്കുന്നതും ഈ പത്ത് സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. 

 

 

“ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം ആദ്യമായി പിച്ചവയ്ക്കുന്ന ഈ കുട്ടിയുടെ ദൃശ്യങ്ങള്‍ ആരുടെയും മുഖത്ത് പുഞ്ചിരി വിടർത്തും"- എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.  വൈകാരികമായ ഈ നിമിഷങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലെ നിരവധി പേരെയാണ് കണ്ണീരണിയിച്ചത്. 

Also Read: കുട്ടികളെ ശാരീരികമായി ശിക്ഷിക്കാറുണ്ടോ? എങ്കില്‍ മാതാപിതാക്കള്‍ അറിയേണ്ടത്...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ