‘ഹായ് പപ്പാ!’; വിമാനയാത്രക്കിടെ പൈലറ്റായ പിതാവിനെ കണ്ട മിടുക്കിയുടെ സന്തോഷം; വീഡിയോ

Published : Oct 14, 2021, 11:02 AM ISTUpdated : Oct 14, 2021, 11:04 AM IST
‘ഹായ് പപ്പാ!’; വിമാനയാത്രക്കിടെ പൈലറ്റായ പിതാവിനെ കണ്ട മിടുക്കിയുടെ സന്തോഷം; വീഡിയോ

Synopsis

വിമാനത്തിൽ വച്ച് അവിചാരിതമായാണ് ഷനായ പൈലറ്റ് വേഷത്തില്‍ അച്ഛനെ കണ്ടത്. കോക്ക്പിറ്റിന്‍റെ വാതിൽക്കൽ നിൽക്കുന്ന പൈലറ്റിനെ 'പപ്പാ' എന്ന് സന്തോഷത്തോടെ വിളിക്കുകയാണ് ഷനായ. 

വിമാന യാത്രക്കിടെ പൈലറ്റായ അച്ഛനെ (pilot father) കണ്ട സന്തോഷം പ്രകടിപ്പിക്കുന്ന ഒരു  ബാലികയുടെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ (social media) വൈറലാകുന്നത്. ഷനായ മോത്തിഹർ ( Shanaya Motihar) എന്ന ബാലികയാണ് ദില്ലിയിലേയ്ക്കുള്ള യാത്രക്കിടെ പൈലറ്റായ അച്ഛനെ കണ്ടത്. 

വിമാനത്തിൽ വച്ച് അവിചാരിതമായാണ് ഷനായ പൈലറ്റ് വേഷത്തില്‍ അച്ഛനെ കണ്ടത്. കോക്ക്പിറ്റിന്‍റെ വാതിൽക്കൽ നിൽക്കുന്ന പൈലറ്റിനെ 'പപ്പാ' എന്ന് സന്തോഷത്തോടെ വിളിക്കുകയാണ് ഷനായ.  പിതാവ് ഷനായയെ കൈയുയർത്തി കാണിക്കുന്നതും വീഡിയോയിൽ കാണാം. 

കുട്ടിയുടെ അമ്മയാണ് ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.  'പപ്പയോടൊപ്പം എന്റെ ആദ്യ വിമാനയാത്ര.. എന്നെ പപ്പ ദില്ലിയിലേയ്ക്ക് പറത്തി, പപ്പയെ കണ്ടതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഇതുവരെയുള്ള എന്റെ ഏറ്റവും നല്ല ഫ്ലൈറ്റ് യാത്രയാണിത്... ലവ് യു പപ്പാ' -എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ്  ഈ വീഡിയോ കണ്ടത്. 

 

Also Read: ആരാധകരെ അമ്പരപ്പിച്ച് നടി ശ്രീയ സരണ്‍; കുഞ്ഞ് പിറന്ന കാര്യം അറിയിക്കുന്ന വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ