ഓഫീസിലിരുന്ന് വളര്‍ത്തുമൃഗങ്ങളുടെ ചിത്രങ്ങള്‍ കണ്ടാല്‍ ഇതാണ് ഗുണം!

Published : Sep 05, 2019, 03:25 PM ISTUpdated : Sep 05, 2019, 03:27 PM IST
ഓഫീസിലിരുന്ന് വളര്‍ത്തുമൃഗങ്ങളുടെ ചിത്രങ്ങള്‍ കണ്ടാല്‍ ഇതാണ് ഗുണം!

Synopsis

മൃഗങ്ങളുടെ കുസൃതികളും കളികളും ഇഷ്ടമാണോ? മൃഗങ്ങളുടെ ചിത്രങ്ങള്‍ കാണാനോ? ജോലി സ്ഥലത്തിരിക്കുമ്പോള്‍ മൃഗങ്ങളുടെ ചിത്രം കാണുന്നത് നല്ലതാണ്. അതിനൊരു ഗുണം ഉണ്ട്. 

മൃഗങ്ങളുടെ കുസൃതികളും കളികളും ഇഷ്ടമാണോ? മൃഗങ്ങളുടെ ചിത്രങ്ങള്‍ കാണാനോ? ജോലി സ്ഥലത്തിരിക്കുമ്പോള്‍ മൃഗങ്ങളുടെ ചിത്രം കാണുന്നത് നല്ല രീതിയില്‍ ജോലി ചെയ്യാന്‍ നിങ്ങളെ സഹായിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. ഹിരോഷിമ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. 

ഓഫീസുകളില്‍ ഇരിക്കുമ്പോള്‍ പൂച്ചയുടെയോ വളര്‍ത്തുനായയുടെയോ ഒക്കെ ചിത്രങ്ങള്‍ കാണുമ്പോള്‍ മനസ്സിന് സന്തോഷം ലഭിക്കുകയും ജോലി ചെയ്യാനുളള ഉന്മേഷം ഉണ്ടാവുകയും ചെയ്യും എന്നും പഠനം പറയുന്നു. ഗ്രൂപ്പുകള്‍ തിരിച്ചാണ് പഠനം നടത്തിയത്. ചിത്രങ്ങള്‍ കാണിക്കാതെയും കാണിച്ചും രണ്ട് രീതികളിലാണ് പഠനം നടത്തിയത്.

മൃഗങ്ങളുടെ ചിത്രങ്ങളാണ് കാണിച്ചത്. ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞതിന് ശേഷമുളള അവരുടെ ജോലി ശ്രദ്ധിച്ചപ്പോഴാണ് ഗവേഷകര്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. മൃഗങ്ങളുടെ ചിത്രങ്ങള്‍ കണ്ടതിന് ശേഷം ജോലിയിലെ ഉത്സാഹം കൂടിയെന്നും അതിന്‍റെ ഫലം ലഭിക്കുന്നതായും പഠനം പറഞ്ഞുവെയ്ക്കുന്നു. 

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്