ഏഴ് ദിവസം കൊണ്ട് ശരീരഭാരം കുറയ്ക്കാം; പരീക്ഷിക്കാം ഈ ഡയറ്റ് പ്ലാന്‍ !

By Web TeamFirst Published Apr 19, 2020, 7:58 PM IST
Highlights

മറ്റേത് ഡയറ്റിനേക്കാളും വളരെ പെട്ടെന്ന് ശരീരഭാരം കുറയുകയും വയറിലെ കൊഴുപ്പിനെ നീക്കുകയും ചെയ്യുന്ന ഒന്നാണ് ഈ ഡയറ്റ്.

അമിതവണ്ണം കുറയ്ക്കാന്‍ പലതും പരീക്ഷിച്ചു മടുത്തവര്‍ക്ക് ഇനി ജിഎം ഡയറ്റ് അഥവാ ജനറൽ മോട്ടോർസ് ഡയറ്റ് പരീക്ഷിച്ചു നോക്കാം. മറ്റേത് ഡയറ്റിനേക്കാളും വളരെ പെട്ടെന്ന് ശരീരഭാരം കുറയുകയും വയറിലെ കൊഴുപ്പിനെ നീക്കുകയും ചെയ്യുന്ന ഒന്നാണ് ജിഎം ഡയറ്റ് എന്നാണ് എന്‍ഡിടിവിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. വെറും ഏഴു ദിവസം കൊണ്ട് ശരീരഭാരം കുറയ്ക്കാൻ ഈ ഡയറ്റിനു കഴിയും എന്നാണ് ഈ ഭക്ഷണരീതി പിന്തുടരുന്നവർ അവകാശപ്പെടുന്നത് എന്നും ലേഖനത്തില്‍ പറയുന്നു. ജോൺ ഹോപ്കിൻസ് റിസർച്ച് സെന്ററിന്റെ യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ, എഫ്ഒഎ എന്നിവയുടെയും സഹായത്തോടെ വികസിപ്പിച്ചതാണ് ജിഎം ഡയറ്റ്. 

ഫ്രഷ് ഫ്രൂട്ടുകളും പച്ചക്കറികളുമാണ് പ്രധാനമായും ഈ ഡയറ്റിൽ ഉൾപ്പെടുന്നത്. വളരെ കുറഞ്ഞ അളവിൽ ഇറച്ചിയും ഉള്‍പ്പെടും. ദിവസം 8 മുതൽ 12 ഗ്ലാസ്സ് വരെ വെള്ളം കുടിക്കണം. അന്നജം, കാലറി വളരെ കുറഞ്ഞ പച്ചക്കറികൾ, പഴങ്ങൾ, ഇറച്ചി , പാൽ എന്നിവയുടെ മിശ്രണമാണ് ജിഎം ഡയറ്റ്. കാലറി കൂടിയതായതിനാൽ പയർവർഗങ്ങൾ ജിഎം ഡയറ്റ് പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് ശരീരഭാരം കൂട്ടാൻ കാരണമാമായേക്കാം. കൃത്രിമ മധുരങ്ങളും കലോറി കൂടിയ പാനീയങ്ങളും ഒഴിവാക്കണം. 

ജിഎം ഡയറ്റ് പ്ലാന്‍ നോക്കാം...

ഒന്നാം ദിവസം...

പഴവര്‍ഗങ്ങള്‍ മാത്രം കഴിക്കുക.  എന്നാൽ വാഴപ്പഴം മാത്രം കഴിക്കരുത്. 

രണ്ടാം ദിവസം...

പച്ചക്കറികൾ മാത്രം കഴിക്കുക. വേവിച്ചോ വേവിക്കാതെയോ കഴിക്കാം. എന്നാൽ ഉരുളക്കിഴങ്ങ് കഴിക്കുന്നുണ്ടെങ്കില്‍ അത് പ്രഭാത ഭക്ഷണത്തില്‍ മാത്രം കഴിക്കുക. 

മൂന്നാം ദിവസം... 

പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക. വാഴപ്പഴവും ഉരുളക്കിഴങ്ങും ഒഴിവാക്കുക.

നാലാം ദിവസം...

വാഴപ്പഴവും പാലും മാത്രം കഴിക്കുക. 6 വലിയ പഴമോ 8 ചെറിയ പഴമോ കഴിക്കാം. ഒപ്പം കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കാം. മൂന്ന് ഗ്ലാസ്സ് വരെ കുടിക്കാം. 

അഞ്ചാം ദിവസം...

ബീഫ്, കോഴിയിറച്ചി, മത്സ്യം ഇവ കഴിക്കാം. സസ്യാഹാരികൾക്ക് തവിടു കളയാത്ത അരിയും പാൽക്കട്ടിയും കഴിക്കാം. കൂടെ ആറു തക്കാളിയും,  12 മുതല്‍ 15 ഗ്ലാസ്സ് വരെ വെള്ളവും കുടിക്കണം.

ആറാം ദിവസം...

മത്സ്യം, ചിക്കൻ ഇവ കഴിക്കാം. സസ്യ ഭുക്കുകൾ തവിടു കളയാത്ത അരി ഉപയോഗിക്കാം. ഒപ്പം ധാരാളം പച്ചക്കറികളും കഴിക്കണം. എന്നാൽ ഉരുളക്കിഴങ്ങ് കഴിക്കരുത്. 12 മുതൽ 15 ഗ്ലാസ്സ് വരെ വെള്ളവും കുടിക്കണം.

ഏഴാം ദിവസം...

തവിടു കളയാത്ത അരി, പഴങ്ങൾ, പഴച്ചാറുകൾ, പച്ചക്കറികള്‍ എന്നിവ കഴിക്കാം.

click me!