'പറക്കും ബാഗു'മായി ആഡംബര ബ്രാൻഡ്; വില 30 ലക്ഷം!

Published : Apr 13, 2021, 11:10 AM IST
'പറക്കും ബാഗു'മായി ആഡംബര ബ്രാൻഡ്; വില 30 ലക്ഷം!

Synopsis

ബ്രൗൺ നിറത്തിലുള്ള  ലെതറിൽ തയ്യാറാക്കിയ  എയ്റോപ്ലെയ്ൻ ട്രാവല്‍ ബാഗിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

പ്രശസ്ത ആഡംബരം ബ്രാൻഡായ ലൂയിസ് വിറ്റോൺ പുറത്തിറക്കിയ പുത്തൻ 'പറക്കും ബാഗ്' ആണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. വിമാനത്തിന്റെ മാതൃകയിലാണ് 'ഫാൾ-വിന്റർ' കളക്ഷന്‍റെ ഭാഗമായി തയ്യാറാക്കിരിക്കുന്ന ഈ പുത്തൻ ട്രാവല്‍ ബാഗ് അവതരിപ്പിച്ചിരിക്കുന്നത്.

ബ്രൗൺ നിറത്തിലുള്ള  ലെതറിൽ തയ്യാറാക്കിയ  എയ്റോപ്ലെയ്ൻ ട്രാവല്‍ ബാഗിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.  വിമാനത്തിന്‍റെ  ചിറകുകള്‍ ഉള്‍പ്പെടെ ബാഗിന്‍റെ ഡിസൈനില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

 

 

ബാഗ് പിടിക്കാനുള്ള ഭാഗങ്ങളില്‍ കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. 39,000 ഡോളർ ആണ് ഈ ആഡംബര ബാഗിന്‍റെ വില.  അതായത് ഏകദേശം 30 ലക്ഷം രൂപ.

Also Read: സ്വർണം പതിച്ച ഫേസ് ഷീൽഡ്, തൊപ്പിയായും ഉപയോ​ഗിക്കാം; വില എത്രയെന്ന് അറിയാമോ?

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?