അടുക്കളത്തോട്ടം ഒരുക്കി മാധുരി ദീക്ഷിത്; വീഡിയോ കാണാം

Web Desk   | Asianet News
Published : Sep 18, 2020, 01:06 PM ISTUpdated : Sep 18, 2020, 01:17 PM IST
അടുക്കളത്തോട്ടം ഒരുക്കി മാധുരി ദീക്ഷിത്; വീഡിയോ കാണാം

Synopsis

പുതിയതും താൽപ്പര്യമുണർത്തുന്നതുമായ കാര്യങ്ങൾക്കായുള്ള പരീക്ഷണം ഒരിക്കലും അവസാനിപ്പിക്കരുതെന്ന തലക്കെട്ടോടെയാണ് മാധുരി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീട്ടിൽ അടുക്കളത്തോട്ടം ഒരുക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് ബോളിവുഡ്​ നടിയും നർത്തകിയുമായ മാധുരി ദീക്ഷിത്. മുബൈയിലെ വീട്ടിൽ ഭർത്താവിനും മക്കൾക്കൊപ്പം ചേർന്നാണ് മാധുരിയുടെ അടുക്കളത്തോട്ടം നിർമാണം. 

പുതിയതും താൽപ്പര്യമുണർത്തുന്നതുമായ കാര്യങ്ങൾക്കായുള്ള പരീക്ഷണം ഒരിക്കലും അവസാനിപ്പിക്കരുതെന്ന  തലക്കെട്ടോടെയാണ് മാധുരി വീഡിയോ പങ്കുവച്ചിരിക്കുന്നത്. മാധുരിയും ഭർത്താവും മക്കളും ചേർന്ന് ഓരോ ചെറിയ പാത്രങ്ങളിൽ മണ്ണ് നിറയ്ക്കുന്നത് വീഡിയോയിൽ കാണാം. 

കുറെ നാളുകൾക്കുശേഷം അവയിൽ വിത്ത് മുളച്ചതിന്റെ ദൃശ്യങ്ങളും മാധുരി വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മകൻ ആരിനെ കഥക്​ നൃത്തം പഠിപ്പിക്കുന്ന വീഡിയോ അടുത്തിടെ മാധുരി പങ്കുവച്ചിരുന്നു.   

 

രൺബീറിന്‍റെ സഹോദരിയുടെ ജന്മദിനാഘോഷത്തില്‍ ഷോര്‍ട്ട് ഡ്രസ്സില്‍ തിളങ്ങി ആലിയ; വില എത്രയെന്ന് അറിയാമോ?

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ