Malaika Arora: ലാവണ്ടർ ഗൗണിൽ തിളങ്ങി മലൈക അറോറ; ചിത്രങ്ങള്‍...

Published : Sep 29, 2022, 02:15 PM ISTUpdated : Sep 29, 2022, 02:16 PM IST
Malaika Arora: ലാവണ്ടർ ഗൗണിൽ തിളങ്ങി മലൈക അറോറ; ചിത്രങ്ങള്‍...

Synopsis

മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ലാവണ്ടർ ഗൗണിൽ ഹോട്ട് ലുക്കിലാണ് താരം. 

ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും ബോളിവുഡ് നടി മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. നടി എന്നതിന് പുറമെ നര്‍ത്തകി, അവതാരക, മോഡല്‍  എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക.

മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം തന്നെക്കാള്‍ പ്രായവ്യത്യാസമുള്ള നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തയാളാണ് മലൈക. ബോളിവുഡിന്റെ ഫാഷൻ ലോകം ഇപ്പോഴും മലൈക അടക്കി ഭരിക്കുന്നു എന്നു തന്നെ പറയാം.  48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. 

മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ലാവണ്ടർ ഗൗണിൽ ഹോട്ട് ലുക്കിലാണ് താരം. 

പ്ലൻജിങ് നെക്‌ലൈനും ഹൈ സ്ലിറ്റുമാണ് ഗൗണിനെ മനോഹരം ആക്കുന്നത്. മന്നത് ഗുപ്തയാണ് വസ്ത്രം ഡിസൈൻ ചെയ്തത്. പർപ്പിള്‍ നിറത്തിലുളള കമ്മലും സിൽവർ ഹീൽസും ആണ് താരം പെയര്‍ ചെയ്തത്.  പാർട്ടി സ്റ്റൈൽ മേക്കപ്പിലാണ് താരം ഒരുങ്ങിയത്.  പർപ്പിൾ ഐ ഷാഡോ,  മസ്കാര, ഗ്ലോസി ലിപ്സ് എന്നിവ ആയപ്പോള്‍ തന്നെ താരത്തിന്‍റെ ലുക്ക് കംപ്ലീറ്റായി. 

 

ചിത്രങ്ങള്‍ മലൈക തന്നെ ആണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ വൈറലായതോടെ സ്നേഹം അറിയിച്ച് ആരാധകരും രംഗത്തെത്തി. മനോഹരം, ക്യൂട്ട്, ഹോട്ട് തുടങ്ങിയ വാക്കുകള്‍ കൊണ്ടാണ് ആരാധകര്‍ മലൈകയോട് സ്നേഹം അറിയിച്ചത്. 

Also Read:  ചർമ്മം തിളങ്ങാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍; അഹാന കൃഷ്ണ പറയുന്നു...

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ