എന്താണ് തയ്യാറാക്കുന്നതെന്ന് പറയാമോ? രസകരമായ ഇന്‍സ്റ്റ പോസ്റ്റുമായി മലൈക

Web Desk   | others
Published : Mar 31, 2021, 09:44 PM IST
എന്താണ് തയ്യാറാക്കുന്നതെന്ന് പറയാമോ? രസകരമായ ഇന്‍സ്റ്റ പോസ്റ്റുമായി മലൈക

Synopsis

തീര്‍ത്തും 'ഹോംലി' ആയി, പഴയൊരു അയഞ്ഞ ഷര്‍ട്ടും ധരിച്ച് അടുക്കളയില്‍ പാചകത്തിലാണ് മലൈക. 'എക്‌സൈറ്റിംഗ്' ആയ ഒരു സാധനം പാകപ്പെടുത്തിയെടുക്കുകയാണ്, ഇത് നിങ്ങളുമായി പങ്കുവയ്ക്കാതിരിക്കാന്‍ സാധിക്കുന്നില്ല, എന്താണെന്ന് പറയാമോ എന്ന അടിക്കുറിപ്പുമായാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്

സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ സിനിമാതാരമാണ് മലൈക അറോറ. സിനിമകളില്‍ വര്‍ഷങ്ങളായി അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ വാരിക്കൂട്ടുകയും അവരോട് എപ്പോഴും തന്റെ വിശേഷങ്ങള്‍ തുറന്ന് പങ്കുവയ്ക്കുകയും ചെയ്യുന്നയാളാണ് മലൈക. 

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത മലൈകയുടെ വര്‍ക്കൗട്ട് വിശേഷങ്ങളാണ് ഏറെയും സോഷ്യല്‍ മീഡിയയിലൂടെ കാണാനാവുക. വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം മലൈക തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒപ്പം തന്നെ ആരോഗ്യകാര്യങ്ങളിലും ഡയറ്റിലും ചെയ്യാവുന്ന പരീക്ഷണങ്ങള്‍, പൊടിക്കൈകളെല്ലാം മലൈക ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

 

 

മാനസികോല്ലാസത്തെ കുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും ബന്ധങ്ങളെയും സൗഹൃദങ്ങളെയും കുറിച്ചുമെല്ലാം ഹൃദ്യമായ സൂചനകള്‍ നല്‍കുന്ന ചിത്രങ്ങളും വാക്കുകളും എപ്പോഴും മലൈകയെ ആരാധകര്‍ക്ക് അടുപ്പമുള്ളയാളായി മാറ്റാറുണ്ട്. ഇപ്പോഴിതാ മലൈകയുടെ രസകരമായൊരു ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നത്. 

തീര്‍ത്തും 'ഹോംലി' ആയി, പഴയൊരു അയഞ്ഞ ഷര്‍ട്ടും ധരിച്ച് അടുക്കളയില്‍ പാചകത്തിലാണ് മലൈക. 'എക്‌സൈറ്റിംഗ്' ആയ ഒരു സാധനം പാകപ്പെടുത്തിയെടുക്കുകയാണ്, ഇത് നിങ്ങളുമായി പങ്കുവയ്ക്കാതിരിക്കാന്‍ സാധിക്കുന്നില്ല, എന്താണെന്ന് പറയാമോ എന്ന അടിക്കുറിപ്പുമായാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 


പാചകത്തിനിടെ വിഭവം എടുത്ത് രുചിച്ചുനോക്കിക്കൊണ്ടാണ് മലൈക നില്‍ക്കുന്നത്. ഒറ്റനോട്ടത്തില്‍ വെണ്ടയ്ക്കയോ പാവയ്ക്കയോ പോലെ തോന്നുമെന്നതിനാല്‍ കൂടുതല്‍ പേരും ഈ പേരുകള്‍ തന്നെയാണ് ഊഹിച്ച് പറഞ്ഞിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് മലൈക തയ്യാറാക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇനി മറ്റെന്തെങ്കിലും വിഷയങ്ങളിലേക്കുള്ള സൂചനയാണോ രസകരമായ ചിത്രവും അടിക്കുറിപ്പുമെന്ന സംശയവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. 

എന്തായാലും താരപ്പൊലിമകളേതും കാണിക്കാതെയുള്ള ചിത്രത്തിന് വമ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാമേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളുള്‍പ്പെടെ നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നതും.

Also Read:- വയറിലെ സ്ട്രെച്ച് മാർക്ക് കാണുന്ന ചിത്രത്തിന് പരിഹാസം; മലൈകയെ പിന്തുണച്ച് ആരാധകര്‍...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ