ലോകത്തിലെ‌ ഏറ്റവും വില കൂടിയ ഞണ്ട് ഇതാണ്; വില കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും

Published : Nov 09, 2019, 06:57 PM ISTUpdated : Nov 09, 2019, 07:00 PM IST
ലോകത്തിലെ‌ ഏറ്റവും വില കൂടിയ ഞണ്ട് ഇതാണ്;  വില കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും

Synopsis

ഇത്രയും വലിയ തുകയ്ക്ക് ഇത് ആദ്യമായാണ് ഈ ഭീമൻ ഞണ്ട് വിറ്റുപോകുന്നതെന്ന് പ്രദേശത്തെ സർക്കാർ ഉദ്യോഗസ്ഥനായ ഷോട്ടാ ഇനമോണോയും പറയുന്നു.

ടോക്യോ: ലോകത്തിലെ‌ ഏറ്റവും വില കൂടിയ ഞണ്ടിനെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്.'സ്നോ ക്രാബ്' എന്ന് പേരുള്ള ഈ ഞണ്ടിന്റെ വില എത്രയാണെന്ന് അറിയേണ്ടേ. 46,000 ഡോളറാണ്(5 മില്ല്യൺ യെൻ)​ ജപ്പാനിലെ ഈ ഞണ്ടുഭീമന്റെ വില. അതായത് ഏകദേശം 33 ലക്ഷം രൂപ.

 ജപ്പാനിലെ ടോട്ടോറിയിൽ ഞണ്ടുലേലം വർഷംതോറും നടക്കാറുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ഇത്രയും തുകയ്ക്ക് ഞണ്ട് വിറ്റുപോകുന്നത്. ഞണ്ടിനെ മാത്രമല്ല,​ ട്യൂണ,​ മത്തനുകൾ എന്നിവയും ഈ ലേലത്തിൽ വൻതുകയ്ക്ക് വിറ്റുപോകാറുണ്ട്.

ഇത്രയും വലിയ തുകയ്ക്ക് ഇത് ആദ്യമായാണ് ഈ ഭീമൻ ഞണ്ട് വിറ്റുപോകുന്നതെന്ന് പ്രദേശത്തെ സർക്കാർ ഉദ്യോഗസ്ഥനായ ഷോട്ടാ ഇനമോണോയും പറയുന്നു.

കഴിഞ്ഞ വർഷത്തെ വിലയായ 2 മില്ല്യൺ യെന്നിനെ ഇത്തവണത്തെ വില കടത്തി വെട്ടിയതായാണ് ഇനമോണോ പറയുന്നത്. ഇതിനെ ജപ്പാനിലെ ഗിൻസാ ജില്ലയിലെ ഒരു റെസ്റ്റോറന്റിൽ കറിയാക്കി മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം. 
 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ