'ഈ ഒട്ടകത്തിനെ എവിടെയാ പാര്‍ക്ക് ചെയ്യേണ്ടത്'; രസകരമായ വീഡിയോ

Published : Oct 08, 2022, 09:55 AM IST
 'ഈ ഒട്ടകത്തിനെ എവിടെയാ പാര്‍ക്ക് ചെയ്യേണ്ടത്'; രസകരമായ വീഡിയോ

Synopsis

നമ്മള്‍ പുറത്തുപോയി എന്തെങ്കിലും വാങ്ങിക്കേണ്ട സാഹചര്യം വന്നാല്‍ സാധാരണഗതിയില്‍ എങ്ങനെയാണ് പോകാറ്? കാര്‍, ബൈക്ക്, ബസ് അല്ലെങ്കില്‍ നടന്നുപോകും... അല്ലേ?

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായ ഒട്ടേറെ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും നമ്മളില്‍ വലിയ രീതിയില്‍ അമ്പരപ്പോ അവിശ്വസനീയതയോ നിറയ്ക്കാറുണ്ട്. അധികവും പലവിധത്തിലുള്ള സംഭവവികാസങ്ങളുടെയും നേര്‍ക്കാഴ്ചകള്‍ തന്നെയാകാറുമുണ്ട്. 

ഇങ്ങനെയെല്ലാം സംഭവിക്കുമോയെന്ന് നമ്മെ ചിന്തിപ്പിക്കുന്ന രംഗങ്ങള്‍, ഒരുപക്ഷെ വീഡിയോ ശ്രദ്ധിക്കപ്പെടാൻ വേണ്ടി തന്നെ പദ്ധതിയിട്ട് ചെയ്തതാകാമെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങള്‍ എല്ലാം ഇവയിലുള്‍പ്പെടും. എന്തായാലും ഇങ്ങനെയുള്ള വീഡിയോകള്‍ നല്‍കുന്ന വിനോദത്തിന് കുറവില്ലെന്ന് പറയാം. 

അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നമ്മള്‍ പുറത്തുപോയി എന്തെങ്കിലും വാങ്ങിക്കേണ്ട സാഹചര്യം വന്നാല്‍ സാധാരണഗതിയില്‍ എങ്ങനെയാണ് പോകാറ്? കാര്‍, ബൈക്ക്, ബസ് അല്ലെങ്കില്‍ നടന്നുപോകും... അല്ലേ?

എന്നാലിവിടെയൊരാളിതാ റെസ്റ്റോറന്‍റില്‍ ഭക്ഷണം വാങ്ങിക്കാനെത്തിയത് എങ്ങനെയെന്ന് നോക്കൂ. ഒരു ഒട്ടകത്തെയും കൂടെ കൂട്ടിയാണ് ഇദ്ദേഹം ഭക്ഷണം വാങ്ങാനിറങ്ങിയിരിക്കുന്നത്. യുഎസിലെ ലാസ് വേഗാസിലാണ് വിചിത്രമായ സംഭവം.

ഭക്ഷണം വാങ്ങാനെത്തിയ ചെറുപ്പക്കാരന്‍റെ കൂടെ ഒട്ടകത്തെ കണ്ട് റെസ്റ്റോറന്‍റിലെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരെല്ലാം അമ്പരന്നുപോകുന്നത് വീഡിയോയില്‍ കാണാം. എന്തുകൊണ്ടാണ് യുവാവ് ഇങ്ങനെ ചെയ്തതെന്നോ, ആരാണ് ഇദ്ദേഹമെന്നോ ഒന്നും അറിവില്ല. ഒരുപക്ഷെ ആദ്യമേ സൂചിപ്പിച്ചത് പോലെ വീഡിയോ പകര്‍ത്തുന്നതിനും ഇതുവഴി ശ്രദ്ധ ലഭിക്കുന്നതിനുമായിരിക്കാം ഇങ്ങനെ ചെയ്തത്. എന്തായാലും സംഭവം ശ്രദ്ധ നേടിയെന്നതാണ് സത്യം. 

രസകരമായ വീഡിയോകള്‍ പങ്കുവയ്ക്കുന്ന 'നൗ ദിസ് ന്യൂസ്' എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. കാണാനുള്ള കൗതുകം കൊണ്ട് തന്നെ ഒരുപാട് പേര്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. 

എന്തായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ..

 

Also Read :- വിവാഹദിനത്തില്‍ വധുവിനൊപ്പം നൃത്തം ചെയ്യുന്നത് ആരാണെന്നോ? കോടിക്കണക്കിന് പേര്‍ കണ്ട വീഡിയോ

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'