Street Dog : ഒരു നിമിഷം തിരക്കുകള്‍ മാറ്റിവച്ച് ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Published : Aug 06, 2022, 12:35 PM IST
Street Dog : ഒരു നിമിഷം തിരക്കുകള്‍ മാറ്റിവച്ച് ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Synopsis

മൃഗങ്ങളുമായി അടുത്തിടപഴകി ശീലിക്കാവരെ പോലും ഈ ദൃശ്യം കീഴടക്കും. 'ഇൻസൈറ്റ്സ് ഓഫ് നെഗിസ് ലൈഫ്' എന്ന ഇൻസ്റ്റ പേജാണ് ഒരു മാസം മുമ്പ് വീഡിയോ പങ്കുവച്ചത്. 

മത്സരയോട്ടത്തിന്‍റെ കാലമാണിത്. വാഹനങ്ങള്‍ മാത്രമല്ല, മനുഷ്യരും അവരുമായി ചുറ്റിപ്പറ്റിയുള്ള മറ്റ് കാര്യങ്ങളും എല്ലാം മത്സരയോട്ടത്തില്‍ തന്നെയാണ്. രാവിലെ മുതല്‍ രാത്രി വരെയും, തുടര്‍ന്ന് രാത്രി മുഴുവനും ഓടിക്കൊണ്ടിരിക്കുന്ന ഒരു ലോകമായി നമ്മുടേത് ( Busy Life ) മാറിക്കഴിഞ്ഞിരിക്കുന്നു. 

ഇങ്ങനെ തിരക്കുകള്‍ക്ക് നടുവിലാകുമ്പോള്‍ ( Busy Life ) ഇത്തിരി സമയം ഒന്ന് ആശ്വാസത്തിന് കിട്ടിയെങ്കില്‍ എന്ന് ഓര്‍ക്കാത്തവര്‍ കാണില്ല. ഈ സമയത്ത് മനസ് നിറയ്ക്കുന്ന എന്തെങ്കിലുമൊരു വാര്‍ത്തയോ കാഴ്ചയോ അറിവോ നമ്മെ തേടിയെത്തിയെങ്കിലോ! ഇരട്ടി സന്തോഷം, അല്ലേ? 

അത്തരമൊരു കാഴ്ചയിലേക്കാണ് ഇനി നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. തിരക്കേറിയ ഒരു നഗരത്തിന് നടുവില്‍ നിന്നും വാഹനയാത്രക്കാരനായ ഒരാള്‍ ട്രാഫിക് സിഗ്നലില്‍ കാത്തുകിടക്കവേ തന്‍റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ഹൃദയം നിറയ്ക്കുന്നൊരു രംഗം. 

മുംബൈയിലെ ചെമ്പൂരില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വാഹനങ്ങള്‍ ചീറിപ്പാഞ്ഞുപോകുന്ന റോഡിന് അരികിലായി തെരുവുനായയെ കൊഞ്ചിക്കുന്ന ( Street Dog )  മുതിര്‍ന്ന ഒരാള്‍. ഇതാണ് വീഡിയോയിലുള്ളത്. 

തെരുവുനായയോട് ഇദ്ദേഹം കാണിക്കുന്ന സ്നേഹവും വാത്സല്യവും വീഡിയോ കാണുന്ന ഓരോരുത്തരെയും സ്പര്‍ശിക്കുന്നതാണ്. നായയുടെ ( Street Dog ) ദേഹത്ത് നിന്ന് ചെള്ളിനെ എടുത്തുകളയുകയും അതിനെ തലോടി വാത്സല്യപൂര്‍വം ചേര്‍ത്തുപിടിക്കുന്നതുമെല്ലാം ഉറപ്പായും ആരുടെയും മനസ് നിറയ്ക്കുന്ന കാഴ്ച തന്നെയാണ്.  

മൃഗങ്ങളുമായി അടുത്തിടപഴകി ശീലിക്കാവരെ പോലും ഈ ദൃശ്യം കീഴടക്കും. 'ഇൻസൈറ്റ്സ് ഓഫ് നെഗിസ് ലൈഫ്' എന്ന ഇൻസ്റ്റ പേജാണ് ഒരു മാസം മുമ്പ് വീഡിയോ പങ്കുവച്ചത്. 

ഈ രംഗം കണ്ടുനിന്നപ്പോള്‍ അത് വീഡിയോയില്‍ പകര്‍ത്താതിരിക്കാൻ സാധിച്ചില്ലെന്നാണ് വീഡിയോ പങ്കുവച്ചയാള്‍ അടിക്കുറിപ്പായി പറയുന്നത്. എന്തായാലും നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

 

Also Read:- ആരുമില്ലാത്തവര്‍ക്ക് കാവലായി 'സ്‌നേഹം'; ഹൃദയം തൊടുന്ന വീഡിയോ

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ