ആശുപത്രിക്കിടക്കയില്‍ വിവാഹം; കൊവിഡ് ചികിത്സയിലിരിക്കെ കാമുകിയെ ജീവിതപങ്കാളിയാക്കി യുവാവ്; വീഡിയോ

By Web TeamFirst Published Aug 20, 2020, 3:45 PM IST
Highlights

ചിലര്‍ വിവാഹങ്ങള്‍ നീട്ടിവയ്ക്കുമ്പോള്‍ മറ്റുചിലര്‍ ലളിതമായി ചടങ്ങുകള്‍ നടത്തുകയാണ് ചെയ്യുന്നത്. അതില്‍ കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രി കിടക്കയില്‍ വച്ച് വിവാഹിതനായ ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള പരിശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. രോഗ വ്യാപന പ്രതിരോധവുമായി ബന്ധപ്പെട്ട് ആഘോഷങ്ങള്‍ വരെ പരമാവധി ഒഴിവാക്കുകയാണ് ആളുകള്‍. ചിലര്‍ വിവാഹങ്ങള്‍ നീട്ടിവയ്ക്കുമ്പോള്‍ മറ്റുചിലര്‍ ലളിതമായി ചടങ്ങുകള്‍ നടത്തുകയാണ് ചെയ്യുന്നത്. അതില്‍ കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രി കിടക്കയില്‍ വച്ച് വിവാഹിതനായ ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

കൊവിഡിന് മുന്നിലും തങ്ങളുടെ പ്രണയം തോല്‍ക്കില്ലെന്ന് പറയാതെ പറയുകയാണ് യുഎസ് സ്വദേശികളായ കാര്‍ലോസും കാമുകി ഗ്രേസും. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെയാണ് കാര്‍ലോസ് കാമുകി ഗ്രേസിനെ സ്വന്തമാക്കിയത്. വെന്‍റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരാണ് ഇരുവരുടെയും പ്രണയ സാഫല്യത്തിന് സാക്ഷികളായത്.  

ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കാര്‍ലോസിന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കാര്‍ലോസിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് പ്രവേശിപ്പിച്ചു. ഇതിനുപിന്നാലെയാണ് കാര്‍ലോസിന്‍റെ വിവാഹത്തെക്കുറിച്ച് അറിഞ്ഞ ആശുപത്രി അധികൃതര്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. 

 

 

വിവാഹത്തോടെ കാര്‍ലോസിന്‍റെ ആത്മബലം വര്‍ധിക്കുമെന്നും അത് രോഗാവസ്ഥയെ മറിക്കടക്കാന്‍ ഗുണം ചെയ്തേയ്ക്കും എന്നും കരുതിയാണ് ഡോക്ടര്‍മാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ആശുപത്രിക്കിടക്കയില്‍ കിടന്ന് കാര്‍ലോസ് ഗ്രേസിനെ ജീവിതസഖിയാക്കുന്നതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. 

വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങിന് സാക്ഷികളായത്. കാര്‍ലോസിന്‍റെ അച്ഛനാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. 

Also Read: വിവാഹദിനത്തിൽ കൊവിഡ് വാര്‍ഡിലേക്ക് കിടക്കകളും ഓക്സിജൻ സിലണ്ടറും നൽകി നവദമ്പതികള്‍...

click me!