ഓര്‍ക്കാപ്പുറത്ത് ഒരുഗ്രന്‍ കാറ്റ് വീശിയാല്‍ ഇങ്ങനെയിരിക്കും; വീഡിയോ...

Published : Mar 29, 2019, 12:48 PM IST
ഓര്‍ക്കാപ്പുറത്ത് ഒരുഗ്രന്‍ കാറ്റ് വീശിയാല്‍ ഇങ്ങനെയിരിക്കും; വീഡിയോ...

Synopsis

വഴിയോരക്കച്ചവടക്കാര്‍ പരസ്പരം സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് ശക്തമായ കാറ്റ് വീശിയത്. സമീപത്തുണ്ടായിരുന്ന കടകള്‍ മൂടിയിട്ടിരുന്ന ടാര്‍പോളിനുകളും വലിയ കുടകളുമെല്ലാം കാറ്റില്‍ പറക്കാന്‍ തുടങ്ങി

വഴിവക്കില്‍ വെറുതെ ആരുമായിട്ടെങ്കിലും സംസാരിച്ചുനില്‍ക്കുമ്പോള്‍ പെട്ടെന്ന് അപ്രതീക്ഷിതമായി ഒരുഗ്രന്‍ കാറ്റങ്ങ് വീശിയാലോ? എവിടെയെങ്കിലും പിടിച്ചുനില്‍ക്കാനോ, എങ്ങോട്ടെങ്കിലും ഓടിക്കയറാനോ ഒന്നും കഴിയാതെ കാറ്റില്‍ പെട്ട് പോയാലോ!

അത്തരത്തിലുളള ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ടര്‍ക്കിയിലെ ഉസ്മാനിയയിലാണ് സംഭവം നടന്നത്. 

വഴിയോരക്കച്ചവടക്കാര്‍ പരസ്പരം സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് ശക്തമായ കാറ്റ് വീശിയത്. സമീപത്തുണ്ടായിരുന്ന കടകള്‍ മൂടിയിട്ടിരുന്ന ടാര്‍പോളിനുകളും വലിയ കുടകളുമെല്ലാം കാറ്റില്‍ പറക്കാന്‍ തുടങ്ങി. പിടിച്ചുവയ്ക്കാന്‍ നോക്കിയിട്ടും ഒന്നും പിടിച്ചുനിര്‍ത്താനാകുന്നില്ല. 

ഇതിനിടെ ജ്യൂസ് പാര്‍ലറിലെല്ലാം കാണുന്നത് പോലെയുള്ള വലിയ കുട കാറ്റില്‍ പറന്നുനീങ്ങിയത് പിടിച്ചുനിര്‍ത്താന്‍ ഒരാള്‍ ശ്രമിക്കുന്നത് കാണാം. എന്നാല്‍ കാറ്റിനൊപ്പം പൊങ്ങിത്തുടങ്ങിയ കുടയ്‌ക്കൊപ്പം അയാളും പൊങ്ങുകയായിരുന്നു. അടുത്തുണ്ടായിരുന്ന ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 

ഉസ്മാനിയ സ്വദേശിയായ സാദിഖ് ആണ് കാറ്റില്‍ പെട്ടത്. ഏതാണ്ട് മൂന്നോ നാലോ അടിയോളം കുടയ്‌ക്കൊപ്പം താന്‍ പൊങ്ങിപ്പോയെന്ന് സാദിഖ് പിന്നീട് പറഞ്ഞു. താന്‍ സുഖമായി ഇരിക്കുന്നുവെന്നും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സാദിഖ് അറിയിച്ചു. 

വീഡിയോ കാണാം...
 

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ