ഇതൊരു വ്യത്യസ്ത വിവാഹാഭ്യര്‍ത്ഥന; വെെറലായി വീഡിയോ

Web Desk   | Asianet News
Published : Jan 17, 2020, 04:29 PM ISTUpdated : Jan 17, 2020, 04:38 PM IST
ഇതൊരു വ്യത്യസ്ത വിവാഹാഭ്യര്‍ത്ഥന; വെെറലായി വീഡിയോ

Synopsis

സിനിമയിലെ നായകനും നായികയുമാക്കി മാറ്റി  കഥാപാത്രങ്ങളെ അനിമേറ്റ് ചെയ്താണ് വിവാഹഭ്യര്‍ത്ഥന നടത്തിയത്. സ്ലീപിങ് ബ്യൂട്ടിയിലെ അവസാന രംഗമാണ് റീ ആനിമേറ്റ് ചെയ്തത്. ഇതിനായി തീയറ്റര്‍ മുഴുവനും ലീ വാടകയ്‌ക്കെടുത്തു. 

ഹോളിവുഡ് സിനിമ സംവിധായകന്‍ ലീ ലോയ്ച്‌ലറർ തന്റെ കാമുകി ശ്രുതി ഡേവിഡിനോട് വ്യത്യസ്തമായൊരു വിവാഹാഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്.  ബോസ്റ്റണിലെ സിനിമ തീയറ്ററിലാണ് ലീ തന്റെ മനസിലെ ആ​​ഗ്രഹം തുറന്ന് പറഞ്ഞത്.

ശ്രുതിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സ്ലീപിങ് ബ്യൂട്ടിയിലൂടെയാണ് ലീ തന്റെ ‌ആ​ഗ്രഹം തുറന്ന് പറഞ്ഞത്. സിനിമയിലെ നായകനും നായികയുമാക്കി മാറ്റി  കഥാപാത്രങ്ങളെ അനിമേറ്റ് ചെയ്താണ് വിവാഹഭ്യര്‍ത്ഥന നടത്തിയത്. 
സ്ലീപിങ് ബ്യൂട്ടിയിലെ അവസാന രംഗമാണ് റീ ആനിമേറ്റ് ചെയ്തത്. ഇതിനായി തീയറ്റര്‍ മുഴുവനും ലീ വാടകയ്‌ക്കെടുത്തു. വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും സമ്മത്തോടെയായിരുന്നു ലീ ശ്രുതിയോട് ഇഷ്ടം തുറന്ന് പറഞ്ഞത്.

പ്രിന്‍സ് ഫിലിപ്പായി ലീയും അറോറയായി ശ്രുതിയേയും കൊണ്ടു വന്നു. ചുംബനം നല്‍കി അറോറയെ രാജകുമാരന്‍ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിക്കുന്നതും തുടര്‍ന്ന് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതുമായിരുന്നു രംഗം. ഇത് കഴിഞ്ഞ ഉടൻ തന്നെ ലീ ശ്രുതിയ്ക്ക് മുന്‍പില്‍ മോതിരവുമായി മുട്ടുകുത്തി നിന്നു.

 ശേഷം ശ്രുതിയുടെ മുഖത്ത് നോക്കി എന്നെ വിവാഹം ചെയ്യാമോ എന്ന് ചോദിക്കുകയായിരുന്നു. ആ സമയം ശ്രുതി ശരിക്കുമൊന്ന് ഞെട്ടിപോയി. തീയറ്ററിനുള്ളില്‍ ഒളിക്യാമറ വച്ചായിരുന്നു രംഗങ്ങളെല്ലാം ഷൂട്ട് ചെയ്തത്. നിരവധി പേരാണ് വീഡിയോ കണ്ടത്. 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ