180 ഡിഗ്രി വരെ തല പിന്നിലേയ്ക്ക് തിരിക്കുന്ന യുവാവ്; വീഡിയോ വൈറല്‍

Published : Jun 08, 2021, 04:12 PM ISTUpdated : Jun 08, 2021, 04:22 PM IST
180 ഡിഗ്രി വരെ തല പിന്നിലേയ്ക്ക് തിരിക്കുന്ന യുവാവ്; വീഡിയോ വൈറല്‍

Synopsis

വീഡിയോയില്‍ ചുവപ്പ് ടീഷർട്ടും കറുപ്പ് ഷോട്സും ധരിച്ച യുവാവ് വലതു കൈകൊണ്ട് തലയുടെ പിൻഭാഗവും ഇടത് കൈകൊണ്ട് തന്റെ താടി ഭാഗവും പിടിച്ച് തല പുറകിലേയ്ക്ക് തിരിക്കുന്നത് കാണാം. 

180 ഡിഗ്രി വരെ തല പിന്നിലേയ്ക്ക് തിരിക്കാൻ കഴിവുള്ള ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ടിക് ടോക് ഉപഭോക്താവായ @sheaabutt00 ആണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. 

വീഡിയോയില്‍ ചുവപ്പ് ടീഷർട്ടും കറുപ്പ് ഷോട്സും ധരിച്ച യുവാവ് വലതു കൈകൊണ്ട് തലയുടെ പിൻഭാഗവും ഇടത് കൈകൊണ്ട് തന്റെ താടി ഭാഗവും പിടിച്ച് തല പുറകിലേയ്ക്ക് തിരിക്കുന്നത് കാണാം. 180 ഡിഗ്രിയോളം തിരിച്ച ശേഷം കൈകൾ വിടുന്നതും തല പഴയപടിയാവുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

ആദ്യം പങ്കുവച്ച വീഡിയോ മുപ്പത് ലക്ഷത്തോളം ആളുകളാണ് കണ്ടത്. വീഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. 'മനോഹരം',  'ഇയാൾ മൂങ്ങയാണോ', 'കുട്ടികള്‍ ഇത് അനുകരിക്കരുത്'... ഇങ്ങനെ പോകുന്നു ആളുകളുടെ കമന്‍റുകള്‍. 

വീഡിയോ കാണാം...

 

Also Read: ഹൈഹീല്‍സ് ധരിച്ച് പന്ത് തട്ടുന്ന മിടുക്കി; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ