വളര്‍ത്തുനായയെ വരിഞ്ഞുമുറുക്കി 20 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പ്; സാഹസികമായി രക്ഷിച്ച് ഉടമ

Published : Oct 05, 2020, 08:31 AM IST
വളര്‍ത്തുനായയെ വരിഞ്ഞുമുറുക്കി 20 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പ്; സാഹസികമായി രക്ഷിച്ച് ഉടമ

Synopsis

20 അടി നീളമുള്ള  പെരുമ്പാമ്പാണ് നായയെ ചുറ്റിവരിഞ്ഞ് വിഴുങ്ങാന്‍ തുടങ്ങിയത്. വളര്‍ത്തുനായയുടെ ശബ്ദം കേട്ട് ഓടിയെത്തിയ ഉടമ സുഹൃത്തിന്‍റെയും വനം വകുപ്പിന്‍റെയും സഹായത്തോടെയാണ് നായയെ രക്ഷിച്ചത്. 

കൂറ്റന്‍ പെരുമ്പാമ്പിന്‍റെ പിടിയില്‍ നിന്നും സാഹസികമായി വളര്‍ത്തുനായയെ രക്ഷിച്ച് ഉടമ. കര്‍ണാടകയിലെ ഉടുപ്പി ജില്ലയിലുള്ള ബിന്‍ഡൂര്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. 

20 അടി നീളമുള്ള  പെരുമ്പാമ്പാണ് നായയെ ചുറ്റിവരിഞ്ഞ് വിഴുങ്ങാന്‍ തുടങ്ങിയത്. വളര്‍ത്തുനായയുടെ ശബ്ദം കേട്ട് ഓടിയെത്തിയ ഉടമ സുഹൃത്തിന്‍റെയും വനം വകുപ്പിന്‍റെയും സഹായത്തോടെയാണ് നായയെ രക്ഷിച്ചത്. 

ഫാം ഹൗസില്‍ നിന്നും രാവിലെ വളര്‍ത്തുനായയുടെ കരച്ചില്‍ കേട്ടാണ് രവി ഷെട്ടി ബിന്‍ഡൂര്‍ ഓടിയെത്തിയത്. കൂറ്റന്‍ പെരുമ്പാമ്പ് നായയെ ചുറ്റിവരിഞ്ഞ് വിഴുങ്ങാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് രവി കണ്ടത്. 

സുഹൃത്തിന്‍റെ സഹായം തേടിയ രവി ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ പാമ്പിന്‍റെ പിടിയില്‍ നിന്നും നായയെ രക്ഷിക്കുകയായിരുന്നു. അമ്പത് കിലോയോളം ഭാരമുണ്ടായിരുന്ന പാമ്പിനെ പിന്നീട് വനമേഖലയില്‍ തുറന്നുവിട്ടു.  

Also Read: ടോയ്‌ലറ്റിൽ പതുങ്ങിയിരുന്നത് വിഷപ്പാമ്പ്; ഒടുവില്‍ സംഭവിച്ചത്...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ