മറിയാൻ തുടങ്ങിയ ഓട്ടോ കൈകൊണ്ട് പിടിച്ചു നിർത്തി യുവാവ്; വീഡിയോ വൈറൽ

Published : Jun 19, 2021, 10:05 PM ISTUpdated : Jun 19, 2021, 10:25 PM IST
മറിയാൻ തുടങ്ങിയ ഓട്ടോ കൈകൊണ്ട് പിടിച്ചു നിർത്തി യുവാവ്; വീഡിയോ വൈറൽ

Synopsis

ഇന്ത്യയിൽ ആരും ഒരു സൂപ്പർ ഹീറോ ആയേക്കാം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. 

അപ്രതീക്ഷിതമായി കണ്‍മുന്നില്‍ നടന്ന അപകടത്തെ മനസാന്നിധ്യം കൊണ്ട് ഒഴിവാക്കിയ ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  @DoctorAjayita എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് എട്ട് സെക്കന്‍റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ പ്രചരിക്കുന്നത്. 

'ഇന്ത്യയിൽ ആരും ഒരു സൂപ്പർ ഹീറോ ആയേക്കാം' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. ഒരു ചെറിയ റോഡിൽ മുണ്ടും മടക്കികുത്തി ഷർട്ട് നിൽക്കുന്ന സാധാരണക്കാരനായ ഒരാളെയാണ് വീഡിയോയില്‍ കാണുന്നത്.  പെട്ടെന്ന് റോഡിലേയ്ക്ക് വളരെ വേഗതയിൽ ഒരു ഓട്ടോറിക്ഷ  എത്തുകയായിരുന്നു. 

ചെറിയ റോഡിലെ വളവിൽ വളരെ വേ​ഗത്തിൽ എത്തുന്ന ഓട്ടോറിക്ഷ ഒരു വശത്തേയ്ക്ക് മറിയാൻ ആരംഭിക്കുകയാണ്. പെട്ടെന്ന് തന്നെ ഈ സാധാരണക്കാരന്‍ ഒരു സൂപ്പര്‍ ഹീറോയെ പോലെ മറിഞ്ഞു വീഴാൻ ഒരുങ്ങുന്ന ഓട്ടോറിക്ഷയെ തന്റെ കൈകൊണ്ട് പിടിച്ച് നേരെയാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

 

 

ഇതോടെ ഓട്ടോ മറിയാതിരിക്കുകയും ഡ്രൈവര്‍ ജീവനോടെ രക്ഷപ്പെടുകയുമായിരുന്നു. സിസിടിവി ദൃശ്യത്തിൽ പതിഞ്ഞ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വീഡിയോ എന്തായാലും രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. 

Also Read: തലകറങ്ങി വീഴാന്‍ പോയ ആളെ സാഹസികമായി രക്ഷിച്ച് യുവാവ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ