
ഏറെ കാലം ജീവിച്ച വീടിനോടോ അതിന്‍റെ പരിസരത്തോടോ എല്ലാം വൈകാരികമായ അടുപ്പം തോന്നുകയെന്നത് സ്വാഭാവികമാണ്. എന്നാല്‍ വാടക വീടാണെങ്കില്‍ ഈ വൈകാരികതയ്ക്കൊന്നും അര്‍ത്ഥമില്ലല്ലോ. ഇനി, സ്വന്തം വീടാണെങ്കില്‍ പോലും അത് എപ്പോഴെങ്കിലും വില്‍ക്കേണ്ടി വരികയോ കൈമാറേണ്ടി വരികയോ ചെയ്യുന്നപക്ഷവും ഇതേ വൈകാരികപ്രശ്നം തന്നെ നേരിടാം.
പക്ഷേ അത്തരത്തില്‍ ഗൃഹാതുരതയോ വൈകാരികമായ വിഷമമോ തോന്നുന്നു എന്നതിന്‍റെ പേരില്‍ നമ്മള്‍ ഒരിക്കല്‍ കൈമാറിയ വീട് വീണ്ടും സ്വന്തമാക്കാനോ, അല്ലെങ്കില്‍ അവകാശവാദവുമായി എത്താനോ ഒന്നും സാധിക്കണമെന്നില്ല. ഇപ്പോഴിതാ ഇത്തരത്തിലൊരു സംഭവം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.
റെഡ്ഡിറ്റിലൂടെ ഒരാള്‍ പങ്കുവച്ച അനുഭവമാണ് വൈറലായിരിക്കുന്നത്. പുതിയ വീട്ടിലേക്ക് താമസം മാറി രണ്ട് വര്‍ഷത്തിന് ശേഷം പെട്ടെന്നൊരു ദിവസം രാവിലെ, വീടിന്‍റെ പഴയ ഉടമസ്ഥന്‍റെ മെസേജ് വന്നിരിക്കുകയാണത്രേ ഇദ്ദേഹത്തിന്. വിചിത്രമായൊരു ആവശ്യവും അറിയിച്ചുകൊണ്ടാണ് പഴയ ഉടമസ്ഥന്‍റെ മെസേജ്.
അവര്‍ അവിടെ നട്ടുവളര്‍ത്തിയ പൂന്തോട്ടം- അവര്‍ക്ക് അവരുടെ പുതിയ വീട്ടിലേക്ക് കൊണ്ടുപോയാല്‍ കൊള്ളാമെന്നുണ്ട്. ആ തോട്ടത്തിനോട് അവര്‍ക്ക് വൈകാരികമായ ബന്ധമുണ്ടത്രേ. ഒരു പ്രത്യേക ഇനത്തില്‍ പെട്ട ചെടിയുടെ തോട്ടത്തിനാണ് അവര്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഈ ചെടിയാണെങ്കില്‍ വീടിന്‍റെ മുൻഭാഗത്തും പിൻഭാഗത്തുമെല്ലാം പടര്‍ന്നിരിക്കുകയാണത്രേ. വീടിന് ഭംഗി നല്‍കുന്നത് തന്നെ ഈ ചെടികളാണെന്നും ഇതെല്ലാം കൂടി കണ്ടാണ് തങ്ങള്‍ വില കൊടുത്ത് വസ്തു വാങ്ങിയത്- അതിനാല്‍ തന്നെ ഇവ നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ വയ്യെന്നും ഇദ്ദേഹം കുറിച്ചിരിക്കുന്നു.
രണ്ട് വര്‍ഷമായി വീട്ടില്‍ കഴിഞ്ഞിട്ടും നേരത്തെയുള്ള ഉടമസ്ഥര്‍ വൈകാരിക ബന്ധത്തെ കുറിച്ച് പറഞ്ഞ് എത്തിയിട്ടില്ല. ഇപ്പോഴാണ് അവര്‍ ഇങ്ങനെയൊരു കാര്യം അറിയിക്കുന്നത്. ചെടിയില്‍ നിന്ന് അവര്‍ക്ക് കമ്പുകളോ മറ്റോ എടുക്കാം. അവര്‍ക്കത് അവരുടെ വീട്ടില്‍ കൊണ്ടുപോയി വയ്ക്കാമല്ലോ. പക്ഷേ ചെടികളൊന്നാകെ കൊണ്ടുപോകുന്നതിനെ കുറിച്ച് തനിക്ക് വലിയ അഭിപ്രായമില്ലെന്നും ഇദ്ദേഹം കുറിച്ചിരിക്കുന്നു.
ആയിരക്കണക്കിന് പേരാണ് ഈ പോസ്റ്റിനോട് പ്രതികരണമറിയിച്ചിരിക്കുന്നത്. പലരും കമന്‍റിലൂടെ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയൊരു ആവശ്യമുന്നയിച്ചത് ശരിയായില്ലെന്നും, ഇത് അനുവദിച്ചുകൊടുത്താല്‍ അത് നന്നാകില്ലെന്നുമെല്ലാമാണ് അധികപേരുടെയും അഭിപ്രായം. എന്തായാലും വ്യത്യസ്തമായ അനുഭവം വലിയ രീതിയില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയെന്ന് പറയാം.
റെഡ്ഡിറ്റില്‍ വന്നത്...
Also Read:- ഭൂചലനത്തിനിടെയും നിര്‍ത്താതെ ലൈവ് ഷോ; വീഡിയോ വൈറലാകുന്നു...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-