പഴയ വാച്ച് വിറ്റപ്പോള്‍ വാങ്ങിയ ആളുടെ വക 'സര്‍പ്രൈസ്'; 'ഇതൊക്കെയാണ് സന്തോഷം' എന്ന് കമന്‍റുകള്‍

Published : Jan 12, 2024, 04:04 PM IST
പഴയ വാച്ച് വിറ്റപ്പോള്‍ വാങ്ങിയ ആളുടെ വക 'സര്‍പ്രൈസ്'; 'ഇതൊക്കെയാണ് സന്തോഷം' എന്ന് കമന്‍റുകള്‍

Synopsis

നമ്മള്‍ ഉപയോഗിച്ച് മടുത്ത സാധനങ്ങള്‍, അത് നല്ല വില നല്‍കി വാങ്ങിയതാണെങ്കില്‍ സെക്കൻഡ് ഹാൻഡായി വില്‍ക്കാറില്ലേ? ഇങ്ങനെയൊരു അനുഭവമാണ് ദീപക് അബോട്ട് എന്നയാള്‍ പങ്കിട്ടിരിക്കുന്നത്. 

സോഷ്യല്‍ മീഡിയ സത്യത്തില്‍ മനുഷ്യര്‍ക്ക് പരസ്പരം ആശ്രയിക്കാനും, സഹകരിക്കാനും, കരുതാനുമെല്ലാമുള്ള ഇടം കൂടിയാണ്. പലരും ഈയൊരു അര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയയെ കാണുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല എന്നതാണ് സത്യം.

പലപ്പോഴും നമ്മുടെ മാനസികസമ്മര്‍ദ്ദങ്ങളും വിഷമങ്ങളുമെല്ലാം അകറ്റാൻ തക്ക ശക്തിയുളള കാഴ്ചകളും വിവരങ്ങളും വാര്‍ത്തകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ കാണാൻ സാധിക്കും. ഇത്തരത്തില്‍ ഏറെ പോസിറ്റീവായ രീതിയില്‍ പ്രചരിക്കുകയാണ് ഒരു എക്സ് (മുൻ ട്വിറ്റര്‍) പോസ്റ്റ്. 

നമ്മള്‍ ഉപയോഗിച്ച് മടുത്ത സാധനങ്ങള്‍, അത് നല്ല വില നല്‍കി വാങ്ങിയതാണെങ്കില്‍ സെക്കൻഡ് ഹാൻഡായി വില്‍ക്കാറില്ലേ? ഇങ്ങനെയൊരു അനുഭവമാണ് ദീപക് അബോട്ട് എന്നയാള്‍ പങ്കിട്ടിരിക്കുന്നത്. 

ഏതാണ്ട് ഒരു ലക്ഷം വില വരുന്ന വാച്ച് താനുനപയോഗിച്ചത്, വില്‍ക്കാനാഗ്രഹിക്കുന്നു ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ മെസേജ് അയക്കണം, കഴിയുന്ന വിലയ്ക്ക് നിങ്ങള്‍ക്ക് സ്വന്തമാക്കാം എന്നൊരു പോസ്റ്റ് ദീപക് കഴിഞ്ഞ മാസം എക്സില്‍ ഇട്ടിരുന്നു. 

ഇതനുസരിച്ച് ഒരാള്‍ വാച്ച് വാങ്ങിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെത്തിയ ജമ്മുവിലെ ശ്രീനഗറില്‍ നിന്നുള്ള ഒരാളാണത്രേ ഇത്. അങ്ങനെ ഇരുവരും തമ്മിലുള്ള കച്ചവടം നടന്നു. തനിക്ക് വ്യക്തിപരമായി ഒരറിവും ഇല്ലാതിരുന്ന ഒരാളാണ് അദ്ദേഹമെന്നും പക്ഷേ കച്ചവടത്തിനെല്ലാം ശേഷം അദ്ദേഹം തനിക്കൊരു സമ്മാനപ്പൊതി അയച്ചുവെന്നും ദീപക് പറയുന്നു. 

ഈ 'സര്‍പ്രൈസ്' സമ്മാനത്തിന്‍റെ സന്തോഷമാണ് ദീപക് ഏവരുമായും പങ്കിട്ടിരിക്കുന്നത്. കശ്മീര്‍ സ്പെഷ്യല്‍ വാള്‍നട്ട്സ് ഒരു വലിയ പൊതിയില്‍, ഇതിന് പുറമെ രാജ്മ (ഒരിനം പയര്‍) പാക്കറ്റുകള്‍ എന്നിവയാണ് അപരിചിതനായ ആ മനുഷ്യൻ ദിപക്കിന് സമ്മാനമായി അയച്ചിരിക്കുന്നത്. ഇങ്ങനെ ചിന്തിക്കാൻ കഴിയുന്ന മനസിന്‍റെ നന്മയ്ക്ക് മുന്നില്‍ വാക്കുകളില്ല, ഇതെന്നെ ആഴത്തില്‍ തൊട്ടിരിക്കുന്നു എന്നാണ് ദീപക് കുറിച്ചിരിക്കുന്നത്. 

ഏറെ പോസിറ്റീവായ, പ്രതീക്ഷ നല്‍കുന്ന ഈ അനുഭവത്തോട് നിരവധി പേരാണ് പ്രതികരണമറിയിച്ചിരിക്കുന്നത്. ഏവര്‍ക്കും ഇത് സന്തോഷം തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇങ്ങനെയുള്ള മനുഷ്യരാണ് ലോകത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും, ലോകത്തോട് പ്രതീക്ഷയും സ്നേഹവും തോന്നാൻ ഇവരെ പോലെയുള്ളവര്‍ ആണ് കാരണമാകുന്നത് എന്നുമെല്ലാം പോസ്റ്റിന് താഴെ കമന്‍റായി കുറിച്ചവര്‍ ഏറെ. 

ദീപക്കിന്‍റെ പോസ്റ്റ്...

 

Also Read:- 'കലക്കൻ ചിക്കൻ കറിയും ചോറും'; ലോറിക്ക് അകത്തെ 'കുക്കിംഗ്' വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ