ലോക്ക്ഡൗണില്‍ വീട്ടില്‍ തന്നെ; കാമുകിക്ക് 'സിനിമാ സര്‍പ്രൈസ്' നല്‍കി കാമുകന്‍ ; വീഡിയോ

Published : May 18, 2020, 09:20 AM ISTUpdated : May 18, 2020, 09:35 AM IST
ലോക്ക്ഡൗണില്‍ വീട്ടില്‍ തന്നെ; കാമുകിക്ക് 'സിനിമാ സര്‍പ്രൈസ്' നല്‍കി കാമുകന്‍ ; വീഡിയോ

Synopsis

പലരും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ 'മിസ്സ്' ചെയ്യുന്നതില്‍ ഒന്ന് സിനിമാ തീയേറ്ററുകളായിരിക്കും. കൊവിഡ് പശ്ചാത്തലത്തില്‍  പല രാജ്യങ്ങളിലും സിനിമകളുടെ പ്രദർശനവും ഷൂട്ടിം​ഗും നിർത്തിവച്ചിരിക്കുകയാണ്.   

ലോക്ക്ഡൗണ്‍ കാലത്ത്  സമയം പോകാനായി ഇഷ്ടമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പലരും. ചിലര്‍ പാചകപരീക്ഷണങ്ങളിലും വീട് അലങ്കരിക്കുന്നതിലുമൊക്കെ മുഴുകുന്നു. മറ്റുചിലര്‍ നൃത്തം, പാട്ട് , അഭിനയം...അങ്ങനെ പലതുമായി തിരക്കിലായിരിക്കാം. 

പലരും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ 'മിസ്സ്' ചെയ്യുന്നതില്‍ ഒന്ന് സിനിമാ തീയേറ്ററുകളായിരിക്കും. കൊവിഡ് പശ്ചാത്തലത്തില്‍  പല രാജ്യങ്ങളിലും സിനിമകളുടെ പ്രദർശനവും ഷൂട്ടിം​ഗും നിർത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ആരെങ്കിലും  വീടൊരു സിനിമാ തീയേറ്ററാക്കി മാറ്റിയിട്ടുണ്ടോ?

ഉണ്ട്, കാമുകിക്ക് 'സര്‍പ്രൈസ്' കൊടുക്കാനായി വീടിനുള്ളില്‍ സിനിമാ തീയേറ്റര്‍ ഒരുക്കിയ യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'മൈക്കിള്‍ ആന്‍ഡ് മരീസ' എന്ന ടിക്ക്‌ടോക്ക് അക്കൗണ്ടിലൂടെയാണ്  ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.  വെറുതെയൊരു  മുറി തീയേറ്ററാക്കി മാറ്റുകയല്ല  മറിച്ച് തീയേറ്ററിന്റെ എല്ലാ അന്തരീക്ഷവും വീടിനുള്ളില്‍ തന്നെ സൃഷ്ടിക്കുകയായിരുന്നു  മൈക്കിള്‍ ചെയ്തത്.

'നമുക്കൊന്ന് സിനിമയ്ക്ക് പോയാലോ' എന്ന് കാറില്‍ നിന്ന് ഇറങ്ങിയ മരിസയോട് മൈക്കിള്‍ ചോദിക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അതിന് ഇപ്പോള്‍ തീയേറ്ററുകളെല്ലാം അടഞ്ഞുകിടക്കുകയല്ലേ എന്നായിരുന്നു മരിസയുടെ മറുപടി. ശേഷം മരിസയെ തന്റെ 'ഹോം തീയേറ്ററി'ലേക്ക് മൈക്കിള്‍ കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. 

ആദ്യം ടിക്കറ്റ് നല്‍കുന്നു. ശേഷം അകത്തേക്ക് കടക്കുമ്പോള്‍ പോപ്‌കോണ്‍ കൊറിക്കാനും കോള രുചിക്കാനുമായി ചെറിയൊരു ഭാഗം സെറ്റ് ചെയ്തിട്ടുണ്ട്. പോപ്‌കോണും കോളയും വാങ്ങി മരിസ പടികള്‍ കയറി മുകളിലേക്ക് പോകുമ്പോള്‍ കാണുന്നത് യഥാര്‍ഥ തീയേറ്റര്‍ ഫീല്‍ തോന്നിക്കുന്ന ഓഡിറ്റോറിയം 1, 2,  റെസ്റ്റ്‌റൂം എന്നിങ്ങനെ ഓരോ മുറികളാണ്. ശേഷം തീയേറ്റര്‍ മുറിയിലേക്ക് കയറുന്നതും മരിസ അമ്പരന്നു നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

ചുറ്റിനും ഫെയറി ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ച മുറിയില്‍ വലിയൊരു ടിവിയില്‍ സിനിമ വച്ചിരിക്കുകയാണ്. കാമുകിക്ക് വേണ്ടി വീട്ടില്‍ തീയേറ്റര്‍ 'മേക്കോവര്‍' നടത്തിയ കാമുകന്റെ 'ക്രിയേറ്റിവിറ്റി'യെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. 

 

 

Also Read:'ലോക്ഡൗണ്‍ കാലത്തെ ടിക് ടോക് അതിക്രം'; വൈറലായി വീഡിയോ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ