ഓണം സ്പെഷ്യൽ; കഴുത്തിന് അഴകേകും ഈ മാലകൾ...

By Web TeamFirst Published Aug 24, 2019, 2:53 PM IST
Highlights

അന്നും ഇന്നും കൊതിയോടെ അണിയാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന മാലയാണ് മാങ്ങാ മാല. പൊള്ളയല്ലാത്ത മുഴുവന്‍ മാങ്ങകളോടെയുള്ള മാലയ്ക്ക് പത്ത് മുതല്‍ പതിനാല് വരെ പവന്‍ വേണ്ടി വരും. 

പരമ്പരാ​ഗതമായി ആഭരണങ്ങൾ എന്നും പ്രത്യേക ഭം​ഗിയാണ്. മലയാളികൾക്ക് ഏറ്റവും കൂടുതൽ താൽപര്യം പഴയ ആഭരണങ്ങളോടാണ്. മലയാളികൾക്ക് ഏറെ വിശേഷപ്പെട്ട ഒന്നാണ് ഓണം. ഓണത്തിന് മാങ്ങാമാലയും നാ​ഗപടം മാലയും അണിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് ഓണം അല്ലേ...ഈ രണ്ട് മാലയുടെ പ്രത്യേകത എന്താണെന്ന് അറിയേണ്ടേ...

അഴകേകും മാങ്ങാമാല...

കേരളത്തിന്റെ പ്രകൃതിസമൃദ്ധിയിലുള്ള മാമ്പഴങ്ങള്‍ ആഭരണത്തിലും പകര്‍ത്തപ്പെട്ടില്ലെങ്കിലേ അതിശയിക്കാനുള്ളൂ. അന്നും ഇന്നും കൊതിയോടെ അണിയാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന മാലയാണ് മാങ്ങാ മാല. പൊള്ളയല്ലാത്ത മുഴുവന്‍ മാങ്ങകളോടെയുള്ള മാലയ്ക്ക് പത്ത് മുതല്‍ പതിനാല് വരെ പവന്‍ വേണ്ടി വരും. മാലയുടെ പൊലിപ്പും ഭംഗിയും സമ്പൂര്‍ണമായി ലഭിക്കുക ഈ പണിരീതിയിലാണ്. അകം പൊള്ളയായും പകുതിയാക്കിയും പണിയാം എന്നതിനാല്‍ കുറഞ്ഞ പവനിലും മാങ്ങാ മാല സ്വന്തമാക്കാന്‍ പ്രയാസമില്ല.

ഭംഗിയേറും നാഗപടം മാല..

വന്യ സൗന്ദര്യമുള്ള ഡിസൈന്‍ ആണ് നാഗപടത്തിന്. പാലയ്ക്കാ മാല പോലെ പച്ചയിലും ചുവപ്പിലും നീലയിലും നാഗപടമാലയ്ക്ക് ഭംഗിയേറും. കഴുത്തിനോട് ചേര്‍ന്ന് കല്ല്പതിച്ചും മുഴുവന്‍ സ്വര്‍ണ വര്‍ണമായും നാഗപടമാല നിര്‍മിക്കാറുണ്ട്. എട്ട് മുതല്‍ പത്ത് പവന്‍ വരെ വേണ്ടി വരും.

click me!