നാല്‍പത്തിരണ്ടാം വയസ്സിലെ കല്യാണം; 'കളര്‍' ഒട്ടും കുറയ്ക്കാതെ പൂജ ബത്ര

Published : Jul 16, 2019, 06:56 PM IST
നാല്‍പത്തിരണ്ടാം വയസ്സിലെ കല്യാണം; 'കളര്‍' ഒട്ടും കുറയ്ക്കാതെ പൂജ ബത്ര

Synopsis

വിവാഹിതയായ കാര്യം പൂജ, ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് വെളിപ്പെടുത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇതിന് പിന്നാലെയാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്

നാല്‍പത്തിരണ്ടാം വയസില്‍ രണ്ടാം തവണയും വിവാഹിതയായിരിക്കുകയാണ് ബോളിവുഡ് നടി പൂജ ബത്ര. ഹിന്ദി സിനിമകളില്‍ സ്ഥിരം വില്ലന്‍ വേഷങ്ങളിലെത്താറുള്ള നവാബ് ഷായാണ് പൂജയുടെ വരന്‍. 

വിവാഹിതയായ കാര്യം പൂജ, ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് വെളിപ്പെടുത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇതിന് പിന്നാലെയാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. 

രണ്ടാം വിവാഹമാണെങ്കിലും, അധികം ആഘോഷങ്ങളില്ലാത്ത ചടങ്ങായിരുന്നെങ്കിലും വസ്ത്രധാരണത്തിലും ഒരുക്കത്തിലുമൊന്നും ഒരു വിട്ടുവീഴ്ചയ്ക്കും പൂജ തയ്യാറായിട്ടില്ലെന്നാണ് വൈറലാകുന്ന വിവാഹഫോട്ടോകള്‍ സൂചിപ്പിക്കുന്നത്. വാരിക്കോരി ആഭരണങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങളുമൊന്നുമില്ലെങ്കിലും കാഴ്ചയക്ക് 'കളര്‍ഫുള്‍' മണവാട്ടിയായിരുന്നു പൂജ.

 

 

ആര്യസമാജ് ചടങ്ങ് പ്രകാരം നടന്ന വിവാഹത്തിന് പച്ചയും പിങ്കും കലര്‍ന്ന സില്‍ക്ക് സാരിയാണ് പൂജ ധരിച്ചത്. ബോര്‍ഡറില്‍ വര്‍ക്കുള്ള, ഹെവി പല്ലുവുമുള്ള സാരി പൂജയ്ക്ക് നന്നായി ഇണങ്ങുന്നുവെന്നാണ് ആരാധകരുടെ കമന്റ്. 

മിതമായ ആഭരണങ്ങള്‍ മാത്രമേ പൂജ ഉപയോഗിച്ചിട്ടുള്ളൂ. അതും സാരിക്ക് യോജിക്കും വിധത്തില്‍ തെരഞ്ഞെടുത്ത ആന്റിക്ക് ഗോള്‍ഡ് ഛായയുള്ളവ. റിസപ്ഷനാണെങ്കില്‍ സില്‍വര്‍ നൂലില്‍ സെല്‍ഫ് വര്‍ക്ക് ചെയ്ത ലഹങ്കയാണ് അണിഞ്ഞത്. വരനും ഇതിന് അനുയോജ്യമായ കൂര്‍ത്തയാണ് അണിഞ്ഞിരുന്നത്. ഇതിനൊപ്പമുള്ള ആഭരണങ്ങളും ലളിതമായവ തന്നെ. ആര്‍ഭാടങ്ങളില്ലാത്ത വിവാഹമായത് കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലും പൂജയുടെ വിവാഹഫോട്ടോകള്‍ക്ക് വന്‍ വരവേല്‍പാണ് ലഭിക്കുന്നത്. 

 

 

2003ലായിരുന്നു പൂജയുടെ ആദ്യവിവാഹം. ഡോക്ടറായ സോനു അലുവാലിയയെയാണ് പൂജ അന്ന് വിവാഹം ചെയ്തത്. പിന്നീട് ഒത്തുപോകാനാകുന്നില്ലെന്ന കാരണത്താല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ