Massive Sperm Whale : ബീച്ചിൽ കരക്കടിഞ്ഞ കൂറ്റൻ തിമിംഗലത്തിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത്...

Web Desk   | Asianet News
Published : May 15, 2022, 03:08 PM ISTUpdated : May 15, 2022, 03:12 PM IST
Massive Sperm Whale : ബീച്ചിൽ കരക്കടിഞ്ഞ കൂറ്റൻ തിമിംഗലത്തിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത്...

Synopsis

47 അടി നീളമുള്ള കൂറ്റൻ തിമിംഗലത്തെ യുഎസിലെ ഫ്ലോറിഡ കീസ് തീരത്ത് ചത്ത നിലയിൽ കണ്ടെത്തിയതായി ഫിഷ് ആൻഡ് വൈൽഡ് ലൈഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്‌ഡബ്ല്യുസി) റിപ്പോർട്ട് ചെയ്തു.

ഫ്ലോറിഡ തീരത്ത് ചത്ത നിലയിൽ കണ്ടെത്തിയ കൂറ്റൻ സ്‌പേം തിമിംഗലത്തിന്റെ വയറ്റിൽ പ്ലാസ്റ്റിക് ബാഗുകളുടെ വലിയ കുരുക്കുണ്ടെന്ന് വിദഗ്ധർ കണ്ടെത്തി. 47 അടി നീളമുള്ള കൂറ്റൻ തിമിംഗലത്തെ യുഎസിലെ ഫ്ലോറിഡ കീസ് തീരത്ത് ചത്ത നിലയിൽ കണ്ടെത്തിയതായി ഫിഷ് ആൻഡ് വൈൽഡ് ലൈഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്‌ഡബ്ല്യുസി) റിപ്പോർട്ട് ചെയ്തു.

ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവശാസ്ത്രജ്ഞർ കടൽത്തീരത്ത് തിമിംഗലത്തിന്റെ ഒരു പോസ്റ്റ്‌മോർട്ടം നടത്തി. "ഇതിന്റെ വയറ്റിൽ ഒരു കൂട്ടം ഇഴചേർന്ന വല കഷ്ണങ്ങളും പ്ലാസ്റ്റിക് ബാഗ് തരത്തിലുള്ള വസ്തുക്കളും കണ്ടെത്തിയതായി ദ മിറർ റിപ്പോർട്ട് ചെയ്തു. തിമിംഗലത്തിന്റെ വയറ്റിൽ നിന്നും ശേഖരിച്ച അവശിഷ്ടങ്ങൾ തരം തിരിച്ച് പരിശോധിച്ചുവെന്നും അധികൃതർ പറഞ്ഞു.

ബീജത്തിമിംഗലം നിലവിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലുള്ളതാണ്. 1800 മുതൽ 1987 വരെ വാണിജ്യ തിമിംഗല വേട്ട വ്യവസായത്തിന്റെ പ്രധാന ലക്ഷ്യം ഈ ഇനങ്ങളായിരുന്നു.

കുപ്പികൾ, ക്യാനുകൾ, പ്ലാസ്റ്റിക് ബാഗുകൾ, മറ്റ് ചവറ്റുകുട്ടകൾ എന്നിവ അഴുക്കുചാലുകളിൽ നിന്ന് നീക്കുകയാണ് വേണ്ടത്. മൃഗങ്ങൾ അവശിഷ്ടങ്ങൾ ഭക്ഷണമായി കഴിക്കുന്നു. കാലക്രമേണ ഇത് ദഹനവ്യവസ്ഥയിൽ അടിഞ്ഞുകൂടുകയും ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമാവുകയും ചെയ്യുന്നുവെന്ന് എഫ്‌ഡബ്ല്യുസിയുടെ വക്താവായ കെല്ലി റിച്ച്‌മണ്ട് പറഞ്ഞു.

Read more ഭാഗ്യം കടാക്ഷിച്ചു; കര്‍ഷകന് ഖനിയില്‍ നിന്ന് കിട്ടിയത് ലക്ഷങ്ങളുടെ ഡയമണ്ട്

PREV
click me!

Recommended Stories

വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'
തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"