18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അപൂര്‍വ്വ അഗ്നിഹോത്രിക്ക് കുഞ്ഞ് പിറന്നു

Published : Dec 03, 2022, 07:49 PM ISTUpdated : Dec 03, 2022, 07:54 PM IST
18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അപൂര്‍വ്വ അഗ്നിഹോത്രിക്ക് കുഞ്ഞ് പിറന്നു

Synopsis

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ അപൂര്‍വ്വ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  ഇഷാനി കനു അഗ്നിഹോത്രിയെന്ന് എന്നാണ് മകള്‍ക്ക് ദമ്പതികള്‍ പേരിട്ടത്.

ജസ്സി ജെയ്‌സി കോയി നഹീന്‍ എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തനായ നടന്‍ അപൂര്‍വ്വ അഗ്നിഹോത്രിക്കും ഭാര്യ ശില്‍പ സക്ലാനിയ്ക്കും ആദ്യത്തെ കുഞ്ഞ് പിറന്നു. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്.

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ 50 വയസുകാരനായ അപൂര്‍വ്വ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  ഇഷാനി കനു അഗ്നിഹോത്രി എന്നാണ് മകള്‍ക്ക് ദമ്പതികള്‍ നല്‍കിയ പേര്.

 ' ഈ ജന്മദിനം എന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ജന്മദിനമായി മാറിയിരിക്കുന്നു. ദൈവം ഞങ്ങള്‍ക്ക് എക്കാലത്തേയ്ക്കും സവിശേഷമായതും അവിശ്വസനീയമായതും അത്ഭുതകരവുമായ സമ്മാനം നല്‍കി അനുഗ്രഹിച്ചിരിക്കുന്നു. അത്രയും തന്നെ നന്ദിയോടും സ്‌നേഹത്തോടും കൂടി ശില്‍പയും ഞാനും ഞങ്ങളുടെ പ്രിയപ്പെട്ട മകള്‍ ഇഷാനി കനു അഗ്നിഹോത്രിയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു'-അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ. നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് പോസ്റ്റിന് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തി. 

 

Also Read: ലെഹങ്കയില്‍ സുന്ദരിയായി തമന്ന; ചിത്രങ്ങള്‍ വൈറല്‍...

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ