'ടെക്‌സ്റ്റ്' ചെയ്യാന്‍ അറിയാത്ത പുരുഷന്മാര്‍ മോശക്കാരല്ല!...

By Web TeamFirst Published Sep 17, 2020, 2:31 PM IST
Highlights

ഒരു മെസേജ് വന്നാല്‍ അതിന് കൃത്യമായ മറുപടി, ടൈപ്പ് ചെയ്ത് പറയാന്‍ അറിയാത്തവര്‍, പറയാന്‍ ഏറെ സമയമെടുക്കുന്നവര്‍ എല്ലാം 'ടെക്സ്റ്റിംഗി'ല്‍ അല്‍പം 'ബാഡ്' ആണെന്ന് പറയേണ്ടിവരും. ഇത്തരത്തിലുള്ള പുരുഷന്മാരെ കുറിച്ച് പൊതുവേ സ്ത്രീകള്‍ക്കിടയില്‍ വലിയ അഭിപ്രായ രൂപീകരണം ഉണ്ടാകാറില്ലെന്നും പലപ്പോഴും ഇക്കാരണം കൊണ്ട് പുരുഷന്മാര്‍ പരിഗണിക്കപ്പെടാതെ പോകുന്ന സാഹചര്യം പോലുമുണ്ടെന്നും റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

'ടെക്‌സ്റ്റിംഗ്' ഇപ്പോഴും യുവാക്കള്‍ ഏറെ താല്‍പര്യപ്പെടുന്ന സംഭാഷണരീതിയാണ്. ഇതിനുള്ള മാര്‍ഗങ്ങള്‍ കാലങ്ങള്‍ കഴിയുംതോറും മാറുന്നുവെന്നേ ഉള്ളൂ, 'ടെക്‌സ്റ്റിംഗ്' എന്ന സമ്പ്രദായത്തോട് മിക്കവരും 'ഓക്കെ' തന്നെയാണ്. 

അതേസമയം, 'ടെക്‌സ്റ്റിംഗ്' വഴങ്ങാത്ത ചിലരും നമുക്കിടയിലുണ്ട്. ഒരു മെസേജ് വന്നാല്‍ അതിന് കൃത്യമായ മറുപടി, ടൈപ്പ് ചെയ്ത് പറയാന്‍ അറിയാത്തവര്‍, പറയാന്‍ ഏറെ സമയമെടുക്കുന്നവര്‍ എല്ലാം 'ടെക്സ്റ്റിംഗി'ല്‍ അല്‍പം 'ബാഡ്' ആണെന്ന് പറയേണ്ടിവരും. 

ഇത്തരത്തിലുള്ള പുരുഷന്മാരെ കുറിച്ച് പൊതുവേ സ്ത്രീകള്‍ക്കിടയില്‍ വലിയ അഭിപ്രായ രൂപീകരണം ഉണ്ടാകാറില്ലെന്നും പലപ്പോഴും ഇക്കാരണം കൊണ്ട് പുരുഷന്മാര്‍ പരിഗണിക്കപ്പെടാതെ പോകുന്ന സാഹചര്യം പോലുമുണ്ടെന്നും റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍, ടെക്സ്റ്റിംഗില്‍ ഇത്തിരി മോശക്കാരായ പുരുഷന്മാരില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന പല ഗുണങ്ങളും കാണാനാകുമെന്നാണ് ഇവര്‍ പറയുന്നത്. അത്തരത്തിലുള്ള ചില ഗുണങ്ങള്‍ ഏതെല്ലാമാണെന്ന് ഒന്ന് നോക്കിയാലോ...

ഒന്ന്...

ഒരുമിച്ച് ഉണ്ടാകുമ്പോള്‍ പങ്കാളിയിലേക്ക് കൂടുതല്‍ ശ്രദ്ധയും താല്‍പര്യവും ഉണ്ടാവുക 'ടെക്സ്റ്റിംഗി'ല്‍ മോശക്കാരായ പുരുഷന്മാരിലായിരിക്കുമത്രേ.

 

 

കാരണം, 'ചാറ്റ്' എന്ന ശീലം ഇല്ലാത്തതിനാല്‍'റിയാലിറ്റി'യോട് പരമാവധി നീതി പുലര്‍ത്താന്‍ ഇവര്‍ക്ക് കഴിയുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഇടയ്ക്കിടെ ഫോണ്‍ എവിടെയെന്ന് അന്വേഷിക്കുക, ഫോണിലേക്ക് നോക്കി സമയം ചിലവിടുക എന്നിങ്ങനെയുള്ള തടസങ്ങളൊന്നും ഇത്തരക്കാരുടെ കാര്യത്തില്‍ കാണില്ലല്ലോ. 

രണ്ട്...

സാധാരണഗതിയില്‍ ധാരാളം 'ചാറ്റ്' ചെയ്യുന്നവരെ സംബന്ധിച്ച് അവര്‍ക്ക് നേരില്‍ കാണുമ്പോഴോ, ഫോണില്‍ സംസാരിക്കുമ്പോഴോ എല്ലാം വിഷയ ദാരിദ്ര്യം അനുഭവപ്പെട്ടേക്കാം. കാരണം, നിരന്തരം എല്ലാ കാര്യങ്ങളും അപ്പപ്പോള്‍ പറഞ്ഞുതീര്‍ക്കുന്നതിനാല്‍ പിന്നീടത്തേക്ക് സംസാരിക്കാന്‍ വിഷയങ്ങളില്ലാതെ വരുമല്ലോ. ഈ പ്രശ്‌നം 'ടെക്സ്റ്റിംഗി'ല്‍ പിന്നാക്കം നില്‍ക്കുന്നവരെ സംബന്ധിച്ച് വരികയില്ല. അവര്‍ക്ക് 'ചാറ്റ്' സംഭാഷണം സാധ്യമല്ലാത്തതിനാല്‍ നേരിട്ടോ, ഫോണിലോ സംസാരിക്കാന്‍ നിരവധി വിഷയങ്ങള്‍ ബാക്കി കിടക്കും.

മൂന്ന്...

'ചാറ്റി'ല്‍ അത്ര നന്നായി സംസാരിക്കുന്നില്ലെങ്കില്‍ അത്തരം സംഭാഷണങ്ങളിലല്ല കാര്യം എന്നും അയാള്‍ ചിന്തിക്കുന്നുണ്ടാകാം. ഇത്തരക്കാര്‍ക്ക് പൊതുവില്‍ മറ്റുള്ളവരുമായുള്ള ഇടപെടലുകളില്‍ സംയമനം പുലര്‍ത്താന്‍ സാധിച്ചേക്കുമെന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ പറയുന്നത്. ഈ നിയന്ത്രണം ബന്ധങ്ങളെ എപ്പോഴും സുരക്ഷിതമാക്കുമത്രേ. 

നാല്...

'ടെക്‌സ്റ്റിംഗ്' വഴങ്ങാത്തവരുടെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ വളരെ പരിമിതമായിരിക്കും.

 

 

അതിനാല്‍ത്തന്നെ, തനിക്ക് കിട്ടേണ്ട സ്‌നേഹവും പരിഗണനയും മറ്റാര്‍ക്കെങ്കിലും പങ്കിട്ടുപോകുമോയെന്ന ഭയം സ്ത്രീകള്‍ക്കാവശ്യമില്ല. 

അഞ്ച്...

'ചാറ്റ്' താല്‍പര്യമില്ലാത്തവരെ സംബന്ധിച്ച് അവര്‍ 'റിയല്‍ ലൈഫി'ല്‍ മറ്റ് പല കാര്യങ്ങള്‍ക്കും വേണ്ടി ആ സമയം മാറ്റിവയ്ക്കുന്നുണ്ടാകം. അത്തരത്തില്‍ 'ആക്ടീവ്' ആയ വ്യക്തിത്വമായിരിക്കും ഇവരുടേതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Also Read:- ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ ലൈംഗിക ഉണര്‍വുണ്ടാകുമോ?...

click me!