ആലിയ മുതല്‍ ഐശ്വര്യ വരെ; ട്രെന്‍ഡിങ്ങായി മെറ്റല്‍ സാരി

Published : Dec 12, 2019, 02:32 PM IST
ആലിയ മുതല്‍ ഐശ്വര്യ വരെ;  ട്രെന്‍ഡിങ്ങായി മെറ്റല്‍ സാരി

Synopsis

മാറുന്ന ഫാഷനും ട്രെന്‍ഡുകളും ആദ്യം പരീക്ഷിക്കുന്നത് ബോളിവുഡ് താരങ്ങള്‍ തന്നെയാണ്. ഇപ്പോള്‍ താരങ്ങള്‍ മെറ്റല്‍ സാരിയുടെ പുറകെയാണ്.

മാറുന്ന ഫാഷനും ട്രെന്‍ഡുകളും ആദ്യം പരീക്ഷിക്കുന്നത് ബോളിവുഡ് താരങ്ങള്‍ തന്നെയാണ്. ബോളിവുഡ് താരങ്ങള്‍ക്ക് സാരിയോടുളള ഭ്രമം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.. ഇപ്പോള്‍ താരങ്ങള്‍ മെറ്റല്‍ സാരിയുടെ പുറകെയാണ്. ആലിയ , സോനം തുടങ്ങി ഐശ്വര്യ റോയ് വരെ മെറ്റല്‍ പ്രേമികളാണ്. 

 

മുടിനാരിഴയുടെ അത്രയുള്ള മെറ്റാലിക്ക് നൂല് കൊണ്ടാണ് ഇവ നിര്‍മ്മിക്കുന്നത്. റിംസിം ദാദു എന്ന ഫാഷന്‍ ഡിസൈനറാണ് ഈ മെറ്റല്‍ സാരിക്ക് പിന്നില്‍. 67,000 മുതല്‍ 89,000 രൂപയാണ് ഇതിന്‍റെ വില.  

ഫാഷന്‍ പ്രേമികളുടെയും യുവതലമുറയുടെയും അലമാരകളില്‍ മെറ്റാലിക്ക് സാരിയും ഇടം പിടിക്കുന്നുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെറ്റല്‍ സാരി മാത്രമല്ല , മെറ്റല്‍ ഗൗണും ലഭ്യമാണ്. 

 


 

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം