ആറ് വിരലുകള്‍ കൊണ്ട് പുള്‍ അപ് ചെയ്താലോ? വീഡിയോയുമായി മിലിന്ദ് സോമന്‍

Published : May 11, 2021, 12:23 PM ISTUpdated : May 11, 2021, 12:37 PM IST
ആറ് വിരലുകള്‍ കൊണ്ട് പുള്‍ അപ് ചെയ്താലോ? വീഡിയോയുമായി മിലിന്ദ് സോമന്‍

Synopsis

മിലിന്ദിനോടൊപ്പം ഭാര്യ അങ്കിത കന്‍വാറും വർക്കൗട്ടില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. തങ്ങളുടെ വർക്കൗട്ട് വീഡിയോകള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. 

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത മോഡലും നടനുമാണ് മിലിന്ദ് സോമന്‍. ഈ കൊറോണ കാലത്ത് ഫിറ്റ്‌നസിന്റെ പ്രാധാന്യം ഏറേ വലുതാണെന്ന് താരം ആരാധകരെ നിരന്തരം ഓര്‍മ്മിപ്പിക്കാറുണ്ട്. 

മിലിന്ദിനോടൊപ്പം ഭാര്യ അങ്കിത കന്‍വാറും വർക്കൗട്ടില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. തങ്ങളുടെ വർക്കൗട്ട് വീഡിയോകള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മിലിന്ദ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വർക്കൗട്ട് വീഡിയോ ആണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. 

'പുള്‍ അപ്' വ്യായാമം ചെയ്യുന്ന മിലിന്ദ് സോമനെയാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഇരു കൈകളിലെയും മൂന്ന് വിരലുകള്‍ ഉപയോഗിച്ചുകൊണ്ടാണ് താരം ഇവിടെ  പുള്‍ അപ് ചെയ്യുന്നത്. ആറ് വിരലുകള്‍ കൊണ്ട് പുള്‍ അപ് ബാറ് പിടിച്ച് വളരെ അനായാസമാണ് താരം വർക്കൗട്ട് ചെയ്യുന്നത്. 

 

Also Read: ഇത് തണ്ണിമത്തൻ കൊണ്ടുള്ള വ്യായാമം; വീഡിയോയുമായി ഫിറ്റ്‌നസ് ഫ്രീക്ക് മിലിന്ദ് സോമന്‍...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'