Mira Rajput Hair Care: 'തലമുടി ചീകാന്‍ പോലും പേടിയായിരുന്നു'; മുടി കൊഴിച്ചിലിനെ പറ്റി മിറ രജ്പുത് പറയുന്നു...

Published : Feb 09, 2022, 11:57 AM IST
Mira Rajput Hair Care: 'തലമുടി ചീകാന്‍ പോലും പേടിയായിരുന്നു'; മുടി കൊഴിച്ചിലിനെ പറ്റി മിറ രജ്പുത് പറയുന്നു...

Synopsis

മുടി കൊഴിച്ചിൽ എങ്ങനെയാണ് ബാധിച്ചതെന്നും എന്തായിരുന്നു പ്രതിവിധിയെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെ ആണ് മിറ വ്യക്തമാക്കിയത്.

ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്‍റെ (Shahid kapoor) ഭാര്യ മിറ രജ്പുതിന് (Mira Rajput) സമൂഹ മാധ്യമങ്ങളില്‍ (social media) നിറയെ ആരാധകരാണുള്ളത്. ഇപ്പോഴിതാ താന്‍ നേരിട്ട തലമുടി കൊഴിച്ചിൽ എന്ന പ്രശ്നത്തെ കുറിച്ച് തുറന്നുപറയുകയാണ് മിറ. 

മുടി കൊഴിച്ചിൽ എങ്ങനെയാണ് ബാധിച്ചതെന്നും എന്തായിരുന്നു പ്രതിവിധിയെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെ ആണ് മിറ വ്യക്തമാക്കിയത്. '6–7 മാസം മുമ്പ് എനിക്ക് കടുത്ത മുടി കൊഴിച്ചിൽ നേരിടേണ്ടി വന്നു. പ്രസവത്തിനുശേഷം മുടി കൊഴിച്ചിൽ ഉണ്ടായിട്ടുണ്ടെങ്കിലും അതൊരിക്കലും ഇത്ര കഠിനമായിരുന്നില്ല. മുടി ചീകാനോ, എന്തിന് ഒന്ന തൊടാനോ പോലും ധൈര്യം ഉണ്ടായിരുന്നില്ല. എന്തോ സംഭവിച്ചിട്ടുണ്ടെന്നും അതിന് പരിഹാരം കാണമെന്നും ഞാൻ തീരുമാനിച്ചു. അങ്ങനെ പല കാരണങ്ങൾ മുടി കൊഴിച്ചിലിന് പിന്നിലുണ്ടെന്ന് മനസ്സിലാക്കി. മാനസിക സമ്മർദം, അമിത വ്യായാമം, മോശം ഹെയർ കെയർ രീതികൾ എന്നിവയായിരുന്നു എന്‍റെ കാര്യത്തിൽ സംഭവിച്ചത്'- മിറ പറയുന്നു.

ഇതിന് പ്രതിവിധിയായി ആദ്യം തലമുടി ശക്തമായി കെട്ടുന്നത് നിർത്തി. നനഞ്ഞ മുടി ചീകാറില്ല. തല കുളിക്കുന്ന വെള്ളത്തിൽ സോഫ്റ്റനർ ഉൾപ്പെടുത്തി തുടങ്ങി. ഭക്ഷണം, വെള്ളം, ഉറക്കം, വ്യായാമം എന്നിവയിലെല്ലാം കുറച്ചധികം ജാഗ്രത കാണിക്കാനും തുടങ്ങിയെന്നും മിറ വീഡിയോയിലൂടെ വ്യക്തമാക്കി. 

 

Also Read: കൊവിഡിന് ശേഷമുള്ള മുടികൊഴിച്ചില്‍ പരിഹരിക്കാന്‍ ചില ടിപ്‌സ്...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ