വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്തു കൂട്ടുന്ന ആറ് തെറ്റുകള്‍...

By Web TeamFirst Published Aug 31, 2020, 10:27 PM IST
Highlights

വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്.
 

വണ്ണം കുറച്ചാൽ മതിയെന്ന് കരുതി പലപ്പോഴും അബദ്ധങ്ങൾ കാണിച്ച് അനാരോഗ്യം ക്ഷണിച്ചുവരുത്തുന്നവരുണ്ട്. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൊതുവേ ചെയ്തു കൂട്ടുന്ന തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പലപ്പോഴും വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കാറുണ്ട്.  ഇവ കഴിച്ചാൽ വണ്ണം വീണ്ടും കൂടുകയാണ് ചെയ്യുന്നത്. അതിനാല്‍ ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

രണ്ട്...

ഡയറ്റും മറ്റും നോക്കിയാല്‍ മാത്രം പോരാ, പുകവലി ഒഴിവാക്കണം. പുകവലി പലപ്പോഴും ഡയറ്റിനെ മോശമായി ബാധിക്കുകയാണ് ചെയ്യുന്നത്. 

മൂന്ന്...

അമിതവണ്ണം ഉള്ളവർ ആവശ്യത്തിന് വെള്ളം കുടിക്കാതെ എന്തൊക്കെ ചെയ്താലും പ്രയോജനം ലഭിക്കണമെന്നില്ല. അതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കണം. അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

നാല്...

ഒരു വ്യായാമവുമില്ലാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല. ഡയറ്റിനോടൊപ്പം ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം. 

അഞ്ച്...

ബിയർ, പഞ്ചസാര എന്നിവയുടെ ഉപയോഗം ശരീരത്തിന് ഏറെ ഹാനികരമാണെന്ന് മാത്രമല്ല, അടിവയറ്റിൽ കൊഴുപ്പ് അടിയാൻ ഇടയാക്കുകയും ചെയ്യും. അതിനാല്‍ ഇവയുടെ ഉപയോഗവും ഒഴിവാക്കുക. 

ആറ്...

ഉറക്കക്കുറവും ശരീരഭാരം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ദിവസവും അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് അലസത, അമിതമായ വിശപ്പ് എന്നിവയ്ക്കും കാരണമാകാം. 

Also Read: വണ്ണം കുറയ്ക്കാന്‍ സവാള ഇങ്ങനെ കഴിക്കാം...

click me!