മുഖം തിളങ്ങാന്‍ മുൾട്ടാണി മിട്ടി ഫേസ് പാക്കുകള്‍...

By Web TeamFirst Published Jun 2, 2020, 4:00 PM IST
Highlights

മുഖത്തെ ദ്വാരങ്ങള്‍ അടയ്ക്കാനും ചർമ്മത്തിലുള്ള അഴുക്ക്  വലിച്ചെടുക്കാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. നിറം വര്‍ദ്ധിപ്പിക്കാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി സഹായിക്കും. 

നിരവധി ഗുണങ്ങളുള്ള ഒന്നാണ് മുൾട്ടാണി മിട്ടി. മുഖത്തെ ദ്വാരങ്ങള്‍ അടയ്ക്കാനും ചർമ്മത്തിലുള്ള അഴുക്ക്  വലിച്ചെടുക്കാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. മുഖത്തിന് തിളക്കം വരാനും നിറം വര്‍ദ്ധിപ്പിക്കാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോ​ഗിക്കുന്നത് ഏറെ ഗുണം ചെയ്യും. 

എണ്ണമയം അകറ്റാൻ... 

മുഖത്തെ അമിതമായ എണ്ണമയം അകറ്റാന്‍ മുൾട്ടാണി മിട്ടി നല്ലതാണ്. മുള്‍ട്ടാണി മിട്ടിയും റോസ് വാട്ടറും മിശ്രിതമാക്കി മുഖത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ (20 മിനിറ്റിന് ശേഷം) ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. 

മറ്റൊരു വഴി മുൾട്ടാണി മിട്ടിയും അൽപം ചന്ദനപൊടിയും പനിനീരും ചേര്‍ത്ത് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് എണ്ണമയം ഇല്ലാതാക്കാന്‍ സഹായിക്കും. 

 

നിറം വര്‍ദ്ധിപ്പിക്കാന്‍...

മുഖത്തെ നിറം വര്‍ദ്ധിപ്പിക്കാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കും. ഇതിനായി മുള്‍ട്ടാണി മിട്ടിയില്‍ അല്‍പം തൈര് ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം  മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. തൈരിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങളില്‍ ഈര്‍പ്പവും ഉണ്ട്. ഇത് ചര്‍മ്മം വരളാതിരിക്കാനും സഹായിക്കും. 

പാടുകള്‍ മാറാന്‍...

പാടുകള്‍ അകറ്റാനും മുള്‍ട്ടാണി മിട്ടി ഏറെ നല്ലതാണ്. മുള്‍ട്ടാണി മിട്ടിയോടൊപ്പം നാരങ്ങാനീരും വിറ്റാമിന്‍ ഇ എണ്ണയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  ഇരുപത് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. 

മുഖക്കുരു മാറാന്‍...

മുഖക്കുരു മാറാനും മുൾട്ടാണി ഉപയോ​ഗിക്കുന്നത് നല്ലതാണ്. മുള്‍ട്ടാണി മിട്ടിയില്‍ വേപ്പില അരച്ചതും അല്‍പം കര്‍പ്പൂരവും റോസ് വാട്ടറും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

വരണ്ട ചര്‍മ്മത്തിന്...

ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. തേനിലുള്ള ഈര്‍പ്പവും ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങളും ചർമ്മം വരളാതിരിക്കാന്‍ സഹായിക്കും. 

Also Read: ലോക്ക്ഡൗണ്‍ കാലത്ത് ബദാം കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം...

click me!