Valentine's Day: വാലന്റൈൻസ് ഡേയിൽ വ്യത്യസ്ത സന്ദേശവുമായി മുംബൈ പൊലീസ്

Web Desk   | Asianet News
Published : Feb 14, 2022, 01:57 PM ISTUpdated : Feb 14, 2022, 02:00 PM IST
Valentine's Day: വാലന്റൈൻസ് ഡേയിൽ വ്യത്യസ്ത സന്ദേശവുമായി മുംബൈ പൊലീസ്

Synopsis

'നിങ്ങൾ മാസ്ക് ധരിക്കുക, വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക, യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് ധരിക്കുക, ഒടിപി പങ്കിടരുത്, ലൈസൻസോടെ വാഹനമോടിക്കുക, മദ്യപിച്ച് വാഹനം ഓടിക്കരുത്...'  എന്ന സന്ദേശമാണ് ഈ പ്രണയ ദിനത്തിൽ മുംബെെ പൊലീസ് പങ്കുവയ്ക്കുന്നത്. 

പ്രണയ ദിനത്തിൽ രസകരമായൊരു പോസ്റ്റ് പങ്ക് വച്ച് മുംബൈ പൊലീസ്. സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ് പോസ്റ്റ്. വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങൾ തമാശയിലൂടെ പങ്കുവച്ചിരിക്കുകയാണ് മുംബൈ പൊലീസ്. വിവിധ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുമ്പോൾ മുംബൈ പൊലീസിന് അവരുടെ ആത്മാർത്ഥമായ പോസ്റ്റുകൾക്ക് പലപ്പോഴും ആളുകളിൽ നിന്ന് പ്രശംസകൾ ലഭിച്ചിട്ടുണ്ട്.

വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ഒരു നല്ല പൗരനായിരിക്കാനുള്ള ചില നിയമങ്ങൾ ഓർമ്മപ്പെടുത്തുന്ന പോസ്റ്റാണ് സിറ്റി പോലീസ് പങ്കുവച്ചത്. 'നിങ്ങൾക്ക് സുരക്ഷിതത്വം തോന്നണമെങ്കിൽ ഇതുപോലൊരു വാലന്റൈനെ കണ്ടെത്തൂ' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

നിങ്ങൾ മാസ്ക് ധരിക്കുക, വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക, യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് ധരിക്കുക, ഒടിപി പങ്കിടരുത്, ലൈസൻസോടെ വാഹനമോടിക്കുക, മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന സന്ദേശമാണ് ഈ പ്രണയ ദിനത്തിൽ മുംബെെ പൊലീസ് പങ്കുവയ്ക്കുന്നത്. 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ