വിവാഹവേദിയിൽ എകെ 56 തോക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് വധൂവരന്മാർ

By Web TeamFirst Published Nov 12, 2019, 8:07 PM IST
Highlights

 ദി​മാ​പൂ​രി​ലെ നാ​ഗാ​ലാ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ ഹ​ബി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. നി​ര​വ​ധി പേ​ർ വി​വാ​ഹ​ ചടങ്ങിൽ പ​ങ്കെ​ടു​ത്തു. ഇ​തി​നി​ടെ​യാ​ണ് വ​ര​നും വ​ധു​വും തോ​ക്കേ​ന്തി ചി​ത്ര​മെ​ടു​ത്ത​ത്. 

ദി​മാ​പു​ർ: വിവാഹവേദിയിൽ വധൂവരന്മാർ ഫോട്ടോയ്ക്ക് പോ​സ് ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ. നാ​ഗാ​ലാ​ൻ​ഡി​ലെ ദി​മാ​പൂ​രി​ൽ ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ലാ​ണ് വധൂവരന്മാർ തോക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. നാ​ഗാ​ലാ​ൻ​ഡ് വി​മ​ത​നേ​താ​വി​ന്‍റെ മ​ക​നും വ​ധു​വുമാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തതു. 

വി​മ​ത​നേ​താ​വാ​യ ബൊ​ഹോ​തോ കി​ബ​യു​ടെ മ​ക​നും വ​ധു​വും തോ​ക്കേ​ന്തി ചി​ത്ര​മെ​ടു​ക്കുകയായിരുന്നു. ദി​മാ​പൂ​രി​ലെ നാ​ഗാ​ലാ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ ഹ​ബി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്.

നി​ര​വ​ധി പേ​ർ വി​വാ​ഹ​ ചടങ്ങിൽ പ​ങ്കെ​ടു​ത്തു. ഇ​തി​നി​ടെ​യാ​ണ് വ​ര​നും വ​ധു​വും തോ​ക്കേ​ന്തി ചി​ത്ര​മെ​ടു​ത്ത​ത്. എ​കെ 56, എം16 ​തോ​ക്കു​ക​ളാ​ണ് ഇ​വ​രു​ടെ കെെയിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ ഈ വിഷയം ഏറെ ചർച്ചയായിട്ടുണ്ട്. 

click me!