ലിപ്സ്റ്റിക് ദിനമോ? സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...

By Web TeamFirst Published Jul 29, 2019, 5:43 PM IST
Highlights

പല സ്ത്രീകളും ദിനവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. ഒരു ദിവസം പോലും ലിപ്സറ്റിക് ഇടാതിരിക്കാന്‍ കഴിയില്ല എന്ന അവസ്ഥ പോലും പലര്‍ക്കുമുണ്ട്. 

ലിപ്സ്റ്റിക്കിനും ഒരു ദിനമോ ? സംശയിക്കേണ്ട, ജൂലൈ 29 ദേശീയ ലിപ്സ്റ്റിക് ദിനമായാണ് ഫാഷന്‍ ലോകം ആചരിക്കുന്നത്. ചുണ്ടുകൾ കൂടുതൽ ഭം​ഗിയാക്കാൻ സഹായിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്കുകൾ. പല സ്ത്രീകളും ദിനവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. ഒരു ദിവസം പോലും ലിപ്സറ്റിക് ഇടാതിരിക്കാന്‍ കഴിയില്ല എന്ന അവസ്ഥ പോലും പലര്‍ക്കുമുണ്ട്. ഹാന്‍റ്ബാഗില്‍ കുറഞ്ഞത് രണ്ട് നിറത്തിലുള്ള ലിപ്സ്റ്റിക്കെങ്കിലും കൊണ്ടു നടക്കുന്ന സ്ത്രീകളുമുണ്ട്.

വ്യത്യസ്ത നിറത്തിലുള്ള ലിപ്സ്റ്റിക്കുകൾ ഇന്ന് കടകളിലുണ്ട്.  എന്നാല്‍ സ്വന്തം ചര്‍മ്മത്തിന് ഇണങ്ങാത്ത നിറത്തിലെ ലിപ്സ്റ്റിക് അണിയുന്നത് കൃത്രിമത്വം നിറഞ്ഞ ലുക്കാവും നല്കുക.  മിക്ക പെൺകുട്ടികളും ലിപ്സ്റ്റിക്  ഇടുമെങ്കിലും ശരിയായ രീതിയിൽ ഇടാറില്ല. 

കാഡ്മിയം, ലെഡ്, അലുമിനിയം എന്നിവയാണ് ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന മെറ്റലുകള്‍. ഇവ കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കും. ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളില്‍ 24 മില്ലിഗ്രാം രാസവസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് എൻവയൺമെന്റ് ഹെല്‍ത്ത്‌ ആന്‍ഡ്‌ പെഴ്സ്പെക്ടീവ്സ് നടത്തിയ പഠനത്തിൽ പറയുന്നത്.

പലപ്പോഴും ശരിയല്ലാത്ത രീതിയില്‍ ലിപ്സ്റ്റിക്ക് ഇടുന്നതാണ് പലരുടെയും മുഖത്തെ അഭംഗിക്ക് കാരണം. സ്ഥിരമായി ലിപ്സ്റ്റിക് ഇടുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. 

ഒന്ന്...

ലിപ്സ്റ്റിക് അണിയുന്നതിന് മുമ്പായി ചുണ്ടുകള്‍ വൃത്തിയായി കഴുകണം.  വരണ്ട ചുണ്ടുകളില്‍ ലിപ്സ്റ്റിക് ഇടരുത്. നനഞ്ഞ തുണി കൊണ്ട് ചുണ്ടുകള്‍ വൃത്തിയാക്കിയ ശേഷം ലിപ്സ്റ്റിക് ഇടുക. ചുണ്ടിലെ ഈര്‍പ്പം മാറ്റിയശേഷം ഫൗണ്ടേഷന്‍ ക്രീ പുരട്ടുക. ചുണ്ടിലെ ചുളിവുകളെ മായ്ക്കാനും ലിപ്സ്റ്റിക് ചുണ്ടിനു പുറത്തേക്ക് ഒലിക്കാതിരിക്കാനും ഇത് സഹായിക്കും. ലിപ്സ്റ്റിക് കുറേ നേരം നിലനില്‍ക്കാനും ഇത് ഉപകരിക്കുന്നു. ഇതിനുശേഷം ലൈനര്‍ ഉപയോഗിച്ച് ഔട്ട്ലൈന്‍ നല്‍കി ലിപ്സ്റ്റിക് ഇടുക. ശേഷം ലിപ് ഗ്ലോസ് പുരട്ടാം.

രണ്ട്...

പരുക്കന്‍ ലിപ്സ്റ്റിക്കുകള്‍ ചുണ്ടിനെ വരണ്ടതായി തോന്നിക്കും. മിനുസമുള്ളവ അധികനേരം നീണ്ടു നില്‍ക്കില്ല. ദീര്‍ഘനേരം നിലനില്‍ക്കുന്ന ലിപ്സ്റ്റിക് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

മൂന്ന്...

ചുണ്ടിന്‍റെ സ്വാഭാവിക ആകൃതി നിലനിര്‍ത്താന്‍ ലിപ്സ്റ്റിക് ഇടും മുമ്പ് ലിപ് പെന്‍സില്‍ ഉപയോഗിച്ച്‌ ചുണ്ടിന് ആകൃതി വരുത്തുക.

നാല്... 

ബ്രഷ് ഉപയോ​ഗിച്ച് വേണം എപ്പോഴും ലിപ്സ്റ്റിക് ധരിക്കാന്‍. ബ്രഷ് ഉപയോഗിച്ചിടുന്ന ലിപ്സ്റ്റിക് ദീര്‍ഘനേരം നിലനില്‍ക്കും.

അഞ്ച്...

ലിപ്സ്റ്റിക് അധികമായി എന്നു തോന്നിയാല്‍ ഒരു ടിഷ്യുപേപ്പര്‍ ഉപയോഗിച്ച്‌ അധികം വന്ന ലിപ്സറ്റിക് നീക്കം ചെയ്യുക. ഒരിക്കലും രണ്ടു ചുണ്ടുകള്‍ക്കിടയില്‍ ടിഷ്യു പേപ്പര്‍ വെച്ച്‌ ലിപ്സ്റ്റിക് നീക്കം ചെയ്യരുത്. ഇത് വികൃതമായ രീതിയില്‍ ലിപ്സ്റ്റിക് പടരാന്‍ ഇടയാകും.

ആറ്...

ലിപ്സ്റ്റിക് ഇട്ടു കഴിഞ്ഞ് ചുണ്ടുകള്‍ കൂട്ടിമുട്ടുമ്പോള്‍ ലിപ്സ്റ്റിക് പല്ലില്‍ പറ്റാന്‍ ഇടയുണ്ട്. ശ്രദ്ധിച്ചാല്‍ ഈ അബദ്ധം ഒഴിവാക്കാം.

ഏഴ്...

ചുണ്ടിലെ മൃദുല ഭാഗങ്ങളെ ആകര്‍ഷകമാക്കാന്‍ കണ്‍സീലര്‍ ഉപയോഗിക്കാം. ഇത് ചുണ്ടുകള്‍ക്ക് തിളക്കം നല്‍കുന്നതിലപ്പുറം ചുണ്ടിന്റെ ഭംഗിയെ എടുത്തുകാട്ടും.

എട്ട്...

ചുണ്ടുകള്‍ക്ക് ഈര്‍പ്പവും തിളക്കവും പ്രദാനം ചെയ്യുന്ന ലിപ്ഗ്ലോസുകള്‍ ചുണ്ടില്‍ പുരട്ടാന്‍ താല്‍പര്യമില്ലാത്തവര്‍ മേല്‍ചുണ്ടിലോ കീഴ്ചുണ്ടിലോ ഒരു തുള്ളി ഗ്ലോസ് ഉപയോഗിച്ചാല്‍ മതിയാകും.

ഒന്‍പത്...

മുഖത്തിന്റെ നിറത്തേക്കാള്‍ അല്‍പം കൂടി മുന്നോട്ടു നില്‍ക്കുന്ന നിറം വേണം ലിപ്സ്റ്റിക്കിനായി തിരഞ്ഞെടുക്കാന്‍. വെളുത്ത നിറമുള്ളവര്‍ക്ക് പിങ്ക് നിറവും ഒലീവ് അല്ലെങ്കില്‍ ഇരുണ്ട നിറമുള്ളവർ തവിട്ടുനിറവും തിരഞ്ഞെടുക്കുക.

click me!