Navya Nair: സ്റ്റൈലിഷ് ലുക്കില്‍ നവ്യാ നായർ; വൈറലായി ഫോട്ടോഷൂട്ട് വീഡിയോ

Published : Aug 25, 2022, 10:45 AM ISTUpdated : Aug 25, 2022, 11:06 AM IST
Navya Nair: സ്റ്റൈലിഷ് ലുക്കില്‍  നവ്യാ നായർ; വൈറലായി ഫോട്ടോഷൂട്ട് വീഡിയോ

Synopsis

ഇപ്പോഴിതാ നവ്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോട്ടോഷൂട്ടിൽ അതിസുന്ദരിയായിരിക്കുകയാണ് നവ്യ.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. 'നന്ദനം' എന്ന ചിത്രത്തിലൂടെയാണ് നവ്യ കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ നവ്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോട്ടോഷൂട്ടിൽ അതിസുന്ദരിയായിരിക്കുകയാണ് നവ്യ. ബനാറസി സില്‍ക്കിലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. സോള്‍ട്ട് സ്റ്റുഡിയോ ആണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. സോള്‍ട്ട് സ്റ്റുഡിയോയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ വൈറലായിരിക്കുന്നത്. ആർ.എന്‍. രാഖിയാണ് സ്റ്റൈലിസ്റ്റ്. സിജൻ ആണ് മേക്കപ്പ്. 

 

സമൂഹമാധ്യമങ്ങളിൽ സജീവമായ നവ്യ ഇടയ്ക്കിടെ തന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും നൃത്ത വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെ ആണ് നവ്യ അഭിനയരംഗത്തേയ്ത്ത് തിരിച്ചുവരവ് നടത്തിയത്. 

 

Also Read: കേരള സാരിയിൽ സുന്ദരിയായി ഗായത്രി സുരേഷ്; ചിത്രങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ