Latest Videos

മഴക്കാലത്ത് വെള്ളം കുടിക്കുമ്പോള്‍...

By Web TeamFirst Published Aug 10, 2019, 10:18 PM IST
Highlights

മനുഷ്യ ശരീരത്തിന് ജലം എത്രത്തോളം പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ വെളളം അത്യാവിശ്യമാണ്. എന്നാൽ മഴക്കാലത്ത് വെള്ളം കുടിക്കുന്നത് പലരും ഒഴിവാക്കാറുണ്ട്. 

മനുഷ്യ ശരീരത്തിന് ജലം എത്രത്തോളം പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ വെളളം അത്യാവിശ്യമാണ്. എന്നാൽ മഴക്കാലത്ത് വെള്ളം കുടിക്കുന്നത് പലരും ഒഴിവാക്കാറുണ്ട്.

അതേസമയം, മഴക്കാലത്ത് ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പ്രത്യേകിച്ചും കുടിവെള്ളത്തിന്‍റെ കാര്യത്തില്‍. കാരണം ജലജന്യരോഗങ്ങൾ എളുപ്പത്തിൽ ശരീരത്തിലെത്തും. അതുപോലെ തന്നെ,  മഴക്കാലത്ത് ദാഹം തോന്നാറില്ല എന്നതും പലരും നേരിടുന്ന വിഷയമാണ്. അതിനാൽ കൃത്യമായി വെള്ളം കുടിക്കാൻ മറന്നു പോകുന്നവരുണ്ട്. വളരെ അപകടകമായി മാറുന്ന സ്ഥിതിയാണിത്. ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം നിലനിർത്തുക. ഇല്ലെങ്കില്‍ പല തരത്തിലുളള രോഗങ്ങള്‍ വരാം. 

മറ്റ് രോഗങ്ങളില്ലാത്തവർ 6–8 ഗ്ലാസ് വെള്ളം ദിവസേന കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. അഞ്ച് മുതൽ എട്ട് മിനിറ്റോളം വെള്ളം വെട്ടിത്തിളയ്ക്കണം. തിളപ്പിക്കുന്ന അതേ പാത്രത്തിൽത്തന്നെ വെള്ളം സൂക്ഷിക്കുന്നതാണ് നല്ലത്. ചുക്കും മല്ലിയും പോലുള്ള വസ്തുക്കൾ ചേർത്ത് തിളപ്പിക്കാവുന്നതാണ്. 

click me!