മോതിരവിരലില്‍ പ്രിയതമന്‍റെ പേര്; ടാറ്റൂ ചെയ്തതിന്‍റെ ചിത്രങ്ങളുമായി താരം

Published : Oct 15, 2020, 08:55 AM ISTUpdated : Oct 15, 2020, 09:48 AM IST
മോതിരവിരലില്‍ പ്രിയതമന്‍റെ പേര്; ടാറ്റൂ ചെയ്തതിന്‍റെ ചിത്രങ്ങളുമായി താരം

Synopsis

ടാറ്റൂ ചെയ്തതിന്‍റെ ചിത്രങ്ങളാണ് താരം ഇപ്പോള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവിന്‍റെ പേര് മോതിരവിരലില്‍ ടാറ്റൂ ചെയ്യണമെന്നത് വിവാഹിതയായ അന്നുമുതലുള്ള തന്‍റെ സ്വപ്നമായിരുന്നു എന്നും താരം പറയുന്നു. 

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ് ഇന്ത്യന്‍ ടെലിവിഷന്‍ താരം നിതി ടെയ്ലര്‍. വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോള്‍  മോതിരവിരലില്‍ ഭര്‍ത്താവിന്‍റെ പേര് ടാറ്റൂ ചെയ്തുകഴിഞ്ഞു താരം. 

ടാറ്റൂ ചെയ്തതിന്‍റെ ചിത്രങ്ങളാണ് താരം ഇപ്പോള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പരിക്ഷിത് ബവാ എന്നാണ് നിതിയുടെ ഭര്‍ത്താവിന്‍റെ പേര്. ഭര്‍ത്താവിന്‍റെ പേര് മോതിരവിരലില്‍ ടാറ്റൂ ചെയ്യണമെന്നത് വിവാഹിതയായ അന്നുമുതലുള്ള തന്‍റെ സ്വപ്നമായിരുന്നു എന്നും നിതി പറയുന്നു. 

 

ഭര്‍ത്താവിന്‍റെ പേര് വളരെ വലുതും തന്‍റെ കൈവിരലുകള്‍ ചെറുതുമാണെങ്കിലും ഒപ്പിച്ചെടുത്തു എന്നും നിതി കുറിച്ചു. വിവാഹ ജീവിതത്തിന്‍റെ രണ്ട് മാസം പൂര്‍ത്തിയായതിന്‍റെ സമ്മാനമാണ് ഇതെന്നും നിതി പറയുന്നു. 

 

ഓഗസ്റ്റ് 13നാണ് നിതിയും പരിക്ഷിത്തും വിവാഹിതരായത്. നിരവധി ഹിന്ദീ സിരിയലുകളില്‍ സുപ്രധാന വേഷങ്ങളിലെത്തിയ നടിയാണ് നിതി. 

 

Also Read: സിനിമയില്ലെങ്കിലും ജീവിക്കും; പുതിയ കരിയറിൽ ഒരു കൈനോക്കി ആമിർ ഖാന്‍റെ മകള്‍...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ