ദീപാവലി ആഘോഷത്തിനിടെ വസ്ത്രത്തിന് തീപിടിച്ചു; സീരിയല്‍ നടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Oct 29, 2019, 07:31 PM ISTUpdated : Oct 29, 2019, 07:33 PM IST
ദീപാവലി ആഘോഷത്തിനിടെ വസ്ത്രത്തിന് തീപിടിച്ചു; സീരിയല്‍ നടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Synopsis

ദീപാവലി ആഘോഷത്തിനിടെ ഹിന്ദി സീരിയല്‍ നടി നിയ ശര്‍മ്മയുടെ വസ്ത്രത്തില്‍ തീപിടിച്ചു. നിരവധി തട്ടുകളുള്ള വസ്ത്രം ആയതിനാല്‍ നടിക്ക് മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല. 

ദീപാവലി ആഘോഷത്തിനിടെ ഹിന്ദി സീരിയല്‍ നടി നിയ ശര്‍മ്മയുടെ വസ്ത്രത്തില്‍ തീപിടിച്ചു. കത്തിച്ചുവെച്ച വിളക്കില്‍ നിന്നാണ് വസ്ത്രത്തിലേക്ക് തീപിടിച്ചത്.  നിരവധി തട്ടുകളുള്ള വസ്ത്രം ആയതിനാല്‍ നടിക്ക് മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല. 

 

കത്തി കരിഞ്ഞ വസ്ത്രത്തിന്‍റെ ചിത്രം നിയ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 'വിളക്കിന്‍റെ ശക്തി, നിമിഷനേരത്തിനുള്ളില്‍ തീപിടിച്ചു. വസ്ത്രത്തില്‍ നിരവധി തട്ടുകള്‍ ഉളളതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു'- നിയ ശര്‍മ്മ കുറിച്ചു. 

 

 

വെള്ള ലെഹങ്കയാണ് നിയ  ദീപാവലി ആഘോഷത്തിന് ധരിച്ചത്. നിയ ന്യത്തം ചെയ്യുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.  

 

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്