3000 രൂപ വായ്പയെടുത്ത് സ്മാർട്ട് ഫോൺ വാങ്ങി; ഇപ്പോള്‍ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍!

By Web TeamFirst Published Jul 9, 2021, 11:21 AM IST
Highlights

സ്വന്തം ഗ്രാമത്തിലെ ജീവിതവും ഭക്ഷണ രീതികളുമാണ് മുണ്ട  യൂട്യൂബിലൂടെ പങ്കുവയ്ക്കുന്നത്. ഒഡീഷയിലെ സമ്പൽപൂർ ജില്ലയിലെ ബാബുപാലി എന്ന ​ഗ്രാമത്തിൽ നിന്നാണ് ഐസക് മുണ്ട ഒരു യൂട്യൂബ് വ്ലോഗർ എന്ന നിലയിലേക്ക് ഇപ്പോള്‍ ഉയ‍ർന്നത്.

കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാലത്താണ് ഇസാക് മുണ്ട എന്ന ഒഡീഷ സ്വദേശി യൂട്യൂബ് വീഡിയോകള്‍ കണ്ടുതുടങ്ങിയത്. ലോക്ക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ഇസാക് തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ലക്ഷങ്ങളാണ് ഇസാക് യൂട്യൂബില്‍ നിന്ന് സമ്പാദിക്കുന്നത്. 

ആദിവാസിയായ ഇസാക്, ഫുഡ് വ്ളോഗര്‍മാരുടെ വീഡിയോകള്‍ കണ്ട് പ്രചോദനം കൊണ്ടാണ് ഇത്തരമൊരു പരീക്ഷണത്തിനിറങ്ങിയത്. ഒരു പാത്രത്തില്‍ നിറച്ചിരുന്ന ചോറും കറിയും മുഴുവനായി കഴിച്ച്, അവസാനം വെള്ളം കുടിക്കുന്നതായിരുന്നു മുണ്ട ആദ്യമായി  യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ. ഇതിന് അഞ്ച് ലക്ഷം കാഴ്ചക്കാരുണ്ടായി. 

ഇതോടെ വ്യത്യസ്തമായ വീഡിയോകള്‍ ചെയ്യാന്‍ മുണ്ട തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 3000 രൂപ വായ്പയെടുത്ത് ഒരു ചെറിയ ഫോണ്‍ വാങ്ങി. സ്വന്തം ഗ്രാമത്തിലെ ജീവിതവും ഭക്ഷണ രീതികളുമാണ് മുണ്ട  യൂട്യൂബിലൂടെ പങ്കുവയ്ക്കുന്നത്. ഒഡീഷയിലെ സമ്പൽപൂർ ജില്ലയിലെ ബാബുപാലി എന്ന ​ഗ്രാമത്തിൽ നിന്നാണ് ഐസക് മുണ്ട ഒരു യൂട്യൂബ് വ്ലോഗർ എന്ന നിലയിലേക്ക് ഇപ്പോള്‍ ഉയ‍ർന്നത്.

ഏഴ് ലക്ഷം വരിക്കാരാണ് മുണ്ടയുടെ ചാനലിനുള്ളത്. 2020 ആഗസ്റ്റില്‍ യൂട്യൂബില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ലഭിച്ചതായും മുണ്ട പറയുന്നു. 

Also Read: കൗതുകമായി യൂട്യൂബറുടെ പരീക്ഷണം; വീഡിയോ കാണാം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!