ഓഫീസില്‍ അല്‍പം 'പഞ്ചാര'യാകാം; ഗുണങ്ങള്‍ ഇവയാണെന്ന് പഠനം

Web Desk   | others
Published : Jan 10, 2020, 12:02 PM IST
ഓഫീസില്‍ അല്‍പം 'പഞ്ചാര'യാകാം; ഗുണങ്ങള്‍ ഇവയാണെന്ന് പഠനം

Synopsis

ഒരു ദിവസത്തിന്‍റെ ഏകദേശം പകുതിയോളം സമയം നമ്മള്‍ ചിലവഴിക്കുന്നത് ഓഫീസുകളിലാണ്. അതുകൊണ്ടുതന്നെ സഹപ്രവര്‍ത്തകരുമായി കൂടതലായി ഇടപഴകാനുളള സമയവും സാധ്യതയുമുണ്ട്. 

ഒരു ദിവസത്തിന്‍റെ ഏകദേശം പകുതിയോളം സമയം നമ്മള്‍ ചിലവഴിക്കുന്നത് ഓഫീസുകളിലാണ്. അതുകൊണ്ടുതന്നെ സഹപ്രവര്‍ത്തകരുമായി കൂടതലായി ഇടപഴകാനുളള സമയവും സാധ്യതയുമുണ്ട്. സഹപ്രവര്‍ത്തകരുമായി പ്രണയം , സ്നേഹബന്ധം വേണ്ടെന്ന അലിഖിത നിയമം നിങ്ങള്‍ മറികടക്കുകയാണെങ്കില്‍ അല്ലെങ്കില്‍  'ഫ്ലര്‍ട്ടിങ്' നടത്തുന്നുണ്ടെങ്കില്‍ അത് നല്ലതാണെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

പരിധി വിടാത്ത ഫ്ലര്‍ട്ടിങ് കൊണ്ട് പല ഗുണങ്ങള്‍ ഉണ്ടെന്നാണ് ഈ പഠനം പറയുന്നത്. വാഷിങ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. ഫ്ലര്‍ട്ടിങ് മാനസിക പിരിമുറുക്കം കുറക്കുമെന്നും മറ്റ് നെഗറ്റീവ് ചിന്തകളെ അകറ്റുമെന്നും ഈ പഠനം പറഞ്ഞുവെയ്ക്കുന്നു. 

ഇത് ഓഫീസ് അന്തരീക്ഷത്തിന് പൊസീറ്റീവ് എനര്‍ജി നല്‍കുമെന്നും ജോലിക്ക് വരാനും ജോലി ചെയ്യാനും ജോലിയിലെ ടെന്‍ഷന്‍ ഒഴിവാക്കാനും ഉന്മേഷം നല്‍കാനും ശക്തരാകാനും സഹായിക്കുമെന്നും പഠനം പറയുന്നു. 'Organizational Behavior and Human Decision Processes'എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ