എണ്‍പതുകാരന്‍റെ വ്യത്യസ്തമായ ചായക്കട; വീഡിയോ കണ്ടുനോക്കൂ...

Published : Jul 25, 2023, 07:19 PM IST
എണ്‍പതുകാരന്‍റെ വ്യത്യസ്തമായ ചായക്കട; വീഡിയോ കണ്ടുനോക്കൂ...

Synopsis

ഒരു വ്ളോഗര്‍ തയ്യാറാക്കിയ വീഡിയോ തന്നെയാണിതും. എന്നാല്‍ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കാര്യമായി പ്രചരിക്കാൻ തുടങ്ങിയത്. 

സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് ദിവസവും നാം കാണാറ്. ഇവയില്‍ ചില വീഡിയോകളെങ്കിലും നമ്മളെ വലിയ രീതിയില്‍ കൗതുകത്തിലാക്കാറുണ്ട്. നമ്മള്‍ കണ്ടും കേട്ടും പരിചിതമല്ലാത്ത ചുറ്റുപാടുകള്‍, സംസ്കാരം, ജീവിതരീതി എല്ലാം ഇത്തരത്തില്‍ പെട്ടെന്ന് നമ്മുടെ കാഴ്ചയെ ആകര്‍ഷിക്കുന്നതാണ്. 

വിശേഷിച്ചും ട്രാവല്‍ വ്ളോഗുകളും ഫുഡ് വ്ളോഗുകളുമാണ് ഈ രീതിയില്‍ നമ്മളെ ആകര്‍ഷിക്കുക. കാരണം ഇവയിലാണ് നമുക്ക് അപ്രാപ്യമായ പല കാഴ്ചകളും വിവരങ്ങളും അനുഭവങ്ങളുമെല്ലാം നമ്മളിലേക്ക് എത്താറ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

പഞ്ചാബിലെ അമൃത്സറില്‍ ഒരു മരത്തിനുള്ളിലായി ചായക്കട നടത്തുന്ന വയോധികനെയാണ്  വീഡിയോയില്‍ കാണുന്നത്. ഒരു വ്ളോഗര്‍ തയ്യാറാക്കിയ വീഡിയോ തന്നെയാണിതും. എന്നാല്‍ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കാര്യമായി പ്രചരിക്കാൻ തുടങ്ങിയത്. 

എണ്‍പത് വയസായത്രേ ഇദ്ദേഹത്തിന്. ആല്‍മരം പോലൊരു മരത്തിന്‍റെ തൂങ്ങിക്കിടക്കുന്ന ഭാഗങ്ങള്‍ക്കുള്ളിലായിട്ടാണ് ഇദ്ദേഹം ചായക്കട ക്രമീകരിച്ചിരിക്കുന്നത്. ചെറിയ കാലമൊന്നുമല്ല- നാല്‍പത്തിയഞ്ച് വര്‍ഷമായത്രേ ഇവിടെ ഇദ്ദേഹം ചായക്കട നടത്തുന്നു. 

വളരെയധികം കൗതുകം തോന്നിക്കുന്നതാണ് ഈ ചായക്കടയുടെ ഉള്‍വശം. എണ്‍പതാം വയസിലും സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന ഇദ്ദേഹത്തിനും ഒപ്പം തന്നെ വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയെടുത്തിരിക്കുന്ന ചായക്കടയ്ക്കുമെല്ലാം വീഡിയോ കണ്ടവര്‍ ഒരുമിച്ച് കയ്യടിക്കുകയാണ്. ധാരാളം പേര്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നുമുണ്ട്.

ഇനി അമൃത്സറില്‍ പോകുമ്പോള്‍ സുവര്‍ണ ക്ഷേത്രം മാത്രമല്ല, ഇദ്ദേഹത്തിന്‍റെ 'ചായ കൊടുക്കുന്ന ഈ അമ്പല'വും സന്ദര്‍ശിക്കുമെന്നും നമ്മള്‍ മനുഷ്യര്‍ക്ക് ഏറ്റവും വലിയ അമ്പലം നമ്മുടെ മനസ് തന്നെയാണെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു.

വീഡിയോ...

 

Also Read:- സാരിയില്‍ രാമായണ കഥകള്‍ പെയിന്‍റ് ചെയ്ത് ഡിസൈനര്‍; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ