മാമ്പഴം, പപ്പായ, ഓറഞ്ച്; മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ ഇങ്ങനെ ഉപയോഗിക്കാം...

Published : May 18, 2023, 10:40 PM ISTUpdated : May 18, 2023, 10:44 PM IST
മാമ്പഴം, പപ്പായ, ഓറഞ്ച്; മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ ഇങ്ങനെ ഉപയോഗിക്കാം...

Synopsis

പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില ഫേസ്പാക്കുകളെ പരിചയപ്പെടാം...

മുഖത്തെ കറുത്ത പാടുകള്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാകാം . പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില ഫേസ്പാക്കുകളെ പരിചയപ്പെടാം...

ഒന്ന്...

അര കപ്പ് പപ്പായയും അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇത് പരീക്ഷിക്കുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. 

രണ്ട്...

നല്ല പഴുത്ത ഒരു മാമ്പഴത്തിന്‍റെ പൾപ്പ് ഒരു ടീസ്പൂണ്‍, രണ്ട് ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ തേന്‍ എന്നിവ ചേർത്ത് മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട്  തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. 

മൂന്ന്...

ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ  കറുത്ത പാടുകളും, ചുളിവുകളും കരുവാളിപ്പും കുറയ്ക്കാനും, ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് കുടിക്കാം ഈ പാനീയം...

PREV
click me!

Recommended Stories

ലോകം പതറുമ്പോഴും കുതിച്ച് ഇന്ത്യ: ആഗോള സിഇഒമാരുടെ പുതിയ 'ഹോട്ട് സ്‌പോട്ട്' ആയി ഇന്ത്യ
പഴം ഇനി വെറുമൊരു പഴമല്ല! ഇൻസ്റ്റാഗ്രാമിൽ ഹിറ്റായ 8 ജെൻ സി 'ബനാന' വെറൈറ്റികൾ!