ഓറഞ്ചിന്‍റെ തൊലി വലിച്ചെറിയരുതേ; മുഖത്തെ കറുത്ത പാടുകൾ മാറ്റാന്‍ ഇങ്ങനെ ഉപയോഗിക്കാം...

Published : Dec 31, 2022, 02:11 PM ISTUpdated : Dec 31, 2022, 02:12 PM IST
ഓറഞ്ചിന്‍റെ തൊലി വലിച്ചെറിയരുതേ; മുഖത്തെ കറുത്ത പാടുകൾ മാറ്റാന്‍ ഇങ്ങനെ ഉപയോഗിക്കാം...

Synopsis

ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിന്‍റെ തൊലി. 

സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച' നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ്.  വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി മുതല്‍ ചർമ്മസംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്. ചർമ്മത്തിന്‍റെ അഴകും ആരോഗ്യവും മെച്ചപ്പെടുത്താൻ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഏറെ സഹായകമാണിവ. 

ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിന്‍റെ തൊലി. ഇതിനായി ഓറഞ്ചിന്‍റെ തൊലി ഉണക്കി, പൊടിച്ച രൂപത്തിലാക്കി എടുക്കുക. പൊടിച്ചെടുത്ത ഓറഞ്ച് തൊലികൾ അടച്ചുറപ്പുള്ള ഇറുകിയ പാത്രത്തിൽ സൂക്ഷിക്കുക. ശേഷം ഇത് ഉപയോഗിച്ച് പല തരം ഫേസ് പാക്കുകള്‍ തയ്യാറാക്കാം. അവയില്‍ ചിലത് നോക്കാം. 

ഒന്ന്...

ഓറഞ്ച് പൊടിച്ചത് ഒരു സ്പൂൺ, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒരു സ്പൂൺ ‌തേൻ എന്നിവ കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക.  10 മിനിറ്റിന്ശേഷം റോസ് വാട്ടർ  ഉപയോഗിച്ചു കഴുകി കളയാം. വെയിലേറ്റ് മങ്ങിയ മുഖത്തിനു ഉത്തമമാണ് ഈ ഫേസ് പാക്ക്. ആഴ്ചയിൽ രണ്ടുതവണ വരെ ഈ  ഫേസ് പാക്ക് ഉപയോഗിക്കാം.

രണ്ട്...

മൂന്ന് ടീസ്പൂണ്‍ പൊടിച്ച ഓറഞ്ച് തൊലി, രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം തിളങ്ങാന്‍ ഇത് സഹായിക്കും.

മൂന്ന്...

ഒരു വലിയ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതില്‍ ഒരു വലിയ സ്പൂണ്‍ മുള്‍ട്ടാണിമിട്ടിയും സമം റോസ് വാട്ടറും ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി നാല്‍പത് മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ ഒരു തവണ ഈ ഫേസ് പാക്കിട്ടാല്‍ ബ്ലാക്ഹെഡ്സും വൈറ്റ് ഹെഡ്സും നീങ്ങി ചര്‍മ്മം വൃത്തിയാകും.

നാല്...

ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും, കറുത്ത പാടുകളും, കരുവാളിപ്പും കുറയ്ക്കാനും, ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കും. 

Also Read: പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നാല് പഴങ്ങള്‍...


 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ