സൺഗ്ലാസ് ധരിച്ച് സ്റ്റൈലന്‍ ലുക്കില്‍ ഒറാങ്കുട്ടൻ; വൈറലായി വീഡിയോ

Published : Aug 05, 2021, 01:09 PM ISTUpdated : Aug 05, 2021, 01:12 PM IST
സൺഗ്ലാസ് ധരിച്ച് സ്റ്റൈലന്‍ ലുക്കില്‍ ഒറാങ്കുട്ടൻ; വൈറലായി വീഡിയോ

Synopsis

മൃഗശാലയില്‍ എത്തിയ ആരുടെയോ കൈയില്‍ നിന്ന് താഴെ വീണ സണ്‍ഗ്ലാസ് ഒറാങ്കുട്ടൻ കൈക്കലാക്കുകയായിരുന്നു. ശേഷം കിട്ടിയ സണ്‍ഗ്ലാസ് മുഖത്ത് അണിഞ്ഞ് കാഴ്ചക്കാരുടെ മുമ്പിലൂടെ സ്റ്റൈലനായി നടക്കുകയും ചെയ്തു. 

മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനുഷ്യരെ അനുകരിക്കുകയും ചെയ്യുന്നവരാണ് ഒറാങ്കുട്ടന്മാര്‍. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.  സൺഗ്ലാസ് ധരിച്ച് സ്റ്റൈലന്‍ ലുക്കില്‍ നില്‍ക്കുന്ന ഒരു ഒറാങ്കുട്ടനെ ആണ് വീഡിയോയില്‍ കാണുന്നത്.

ഇന്തോനേഷ്യയിലെ ബോഗറിലുള്ള തമന്‍ സഫാരി മൃഗശാലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. മൃഗശാലയില്‍ എത്തിയ ആരുടെയോ കൈയില്‍ നിന്ന് താഴെ വീണ സണ്‍ഗ്ലാസ് ഒറാങ്കുട്ടൻ കൈക്കലാക്കുകയായിരുന്നു. ശേഷം കിട്ടിയ സണ്‍ഗ്ലാസ് മുഖത്ത് അണിഞ്ഞ് കാഴ്ചക്കാരുടെ മുമ്പിലൂടെ സ്റ്റൈലനായി നടക്കുകയും ചെയ്തു. 

അതേസമയം, കളഞ്ഞുകിട്ടിയ കണ്ണാടി അധികനേരമൊന്നും ആശാന്‍ കയ്യില്‍വച്ചിരുന്നില്ല. കളിച്ച് ബോറടിച്ചപ്പോള്‍ ഒറാങ്കുട്ടൻ കണ്ണാടി വലിച്ച് എറിഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 

 

Also Read: റോഡ് മറികടക്കുന്ന മൂവായിരത്തോളം കൃഷ്ണമൃഗങ്ങൾ; വീഡിയോ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്
മഞ്ഞുകാലത്ത് മുഖം തിളങ്ങാൻ: ഈ കിടിലൻ ഫേസ് പാക്കുകൾ പരീക്ഷിക്കാം