Latest Videos

Papaya for Skin Care: മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ പരീക്ഷിക്കാം പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ

By Web TeamFirst Published Sep 5, 2022, 8:11 AM IST
Highlights

പപ്പായ കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. 

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് പപ്പായ. വിറ്റാമിനുമകളുടെയും ധാതുക്കളുടെയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതിൽ വിറ്റാമിൻ എയും ബിയും സിയും ധാരാളമടങ്ങിയിട്ടുമുണ്ട്. 

പപ്പായ കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്‍റ് ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു.

മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ നല്ലതാണ് പപ്പായ. പപ്പായ കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ പരിചയപെടാം...

ഒന്ന്...

പഴുത്ത പപ്പായ മുറിച്ചത് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

രണ്ട്...

അര കപ്പ് പപ്പായയും അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. 

മൂന്ന്...

കണ്ണിന് താഴെയുള്ള കറുത്ത പാട് മാറ്റാന്‍ പപ്പായ, നാരങ്ങാ നീര്, തേന്‍, തൈര്, മുട്ടയുടെ വെള്ള എന്നിവ നല്ലതു പോലെ ചേര്‍ത്ത് മിശ്രിതമാക്കുക. 15-20 മിനിറ്റ് വരെ ഈ മിശ്രിതം മുഖത്തിടാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

നാല്...

അരക്കപ്പ് പപ്പായ നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ പാലും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം. ശേഷം മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. 

അഞ്ച്...

ഒരു ചെറിയ കഷണം പപ്പായയും വെള്ളരിക്കയുടെ പകുതിയും പഴം ചെറുതായി അരിഞ്ഞത് നാല് കഷണവും കൂടി ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ പതിവായി ചെയ്താല്‍ മുഖം തിളങ്ങുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. 

 

ആറ്...

പപ്പായയും തക്കാളിനീരും ചേര്‍ത്തുളള മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്തെ കരുവാളിപ്പ് മാറാന്‍ സഹായിക്കും. 

ഏഴ്...

മുഖത്തെ ചുളിവുകൾ മാറ്റാൻ ഏറ്റവും മികച്ചതാണ് പപ്പായ- ഓറഞ്ച് ഫേസ് പാക്ക്. ഓറഞ്ചിന്റെ നീരും പപ്പായയും മിശ്രിതമാക്കിയ ശേഷം ദിവസവും മുഖത്ത് പുരട്ടാവുന്നതാണ്. ഉണങ്ങി കഴിഞ്ഞാല്‍‌ തണുത്ത വെള്ളത്തിലോ ചെറുചൂടു വെള്ളത്തിലോ കഴുകി കളയാം. 

Also Read: തിളങ്ങുന്ന ചർമ്മത്തിനായി കുടിക്കാം ഈ ആറ് ജ്യൂസുകള്‍...

click me!