'കോളേജ് കാലത്തെ ആ ചിത്രങ്ങൾ ഇപ്പോഴും ഭീതിപ്പെടുത്തുന്നു'; കാരണം വ്യക്തമാക്കി പരിണീതി ചോപ്ര

Published : Feb 25, 2021, 04:02 PM ISTUpdated : Feb 25, 2021, 04:08 PM IST
'കോളേജ് കാലത്തെ ആ ചിത്രങ്ങൾ ഇപ്പോഴും ഭീതിപ്പെടുത്തുന്നു'; കാരണം വ്യക്തമാക്കി പരിണീതി ചോപ്ര

Synopsis

വണ്ണം കൂടുതലുണ്ടായിരുന്ന ആ കാലം ജീവിതത്തിൽ നിന്ന് മായ്ച്ചു കളയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ടെന്ന് പരിണീതി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.   

ബോളിബുഡിന്‍റെ പ്രിയതാരമാണ് പരിണീതി ചോപ്ര. ഭക്ഷണമുണ്ടാക്കാന്‍ അറിയില്ലെങ്കിലും താന്‍ ഒരു ഭക്ഷണപ്രിയയാണ് എന്ന് എപ്പോഴും പറയുന്ന നടി. തനിക്ക് ഒരിക്കലും ഓർക്കാനിഷ്ടമല്ലാത്തൊരു കാലമുണ്ടെന്ന് കൂടി തുറന്നുപറയുകയാണ് പരിണീതി ഇപ്പോള്‍. അത് തന്‍റെ കോളേജ് പഠനകാലമാണെന്നും താരം ഒരു അഭിമുഖത്തിനിടെ പറഞ്ഞു. 

അന്ന് തനിക്ക് അമിതവണ്ണമായിരുന്നു എന്നും ആരോ​ഗ്യവതിയായിരുന്നില്ലെന്നും പരിണീതി പറയുന്നു. അന്നത്തെ ചിത്രങ്ങൾ പലതും ഇപ്പോഴും ഭീതിപ്പെടുത്തുന്നതാണെന്നും താരം റേഡിയോ ഹോസ്റ്റായ സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി. വണ്ണം കൂടുതലുണ്ടായിരുന്ന ആ കാലം ജീവിതത്തിൽ നിന്ന് മായ്ച്ചു കളയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്. ഇന്ന് ഞാന്‍ ആരോ​ഗ്യത്തിനും ജീവിതത്തിനും കൂടുതൽ കരുതൽ നൽകുന്നുണ്ടെന്നും പരിണീതി പറയുന്നു. 

 

കസിനായ പ്രിയങ്ക ചോപ്രയുടെ പാത പിന്തുടർന്ന് അഭിനയരംഗത്തെത്തും  മുമ്പ് 86 കിലോയോളമായിരുന്നു പരിണീതിയുടെ ഭാരം. കഠിനമായ ഡയറ്റും വർക്കൗട്ടും പിന്തുടർന്നാണ് വണ്ണം കുറച്ചതെന്നും താരം പറഞ്ഞിട്ടുണ്ട്. 

അതേസമയം, അമിതവണ്ണത്തെ കുറിച്ചുള്ള താരത്തിന്‍റെ പ്രസ്‌താവനയ്ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്. വണ്ണമുള്ളവരെ പരിഹസിക്കുന്ന പരാമര്‍ശനമാണിതെന്നും, വണ്ണം കുറയ്ക്കുന്നതും കൂട്ടുന്നതും വ്യക്തിപരമാണെന്നും പലരും അഭിപ്രായപ്പെട്ടു. 

Also Read: 'ഞാനും ബോഡി ഷെയ്മിങ്ങിന്‍റെ ഇരയായിരുന്നു'; വെളിപ്പെടുത്തി ജ്യോത്സ്ന...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ