വിവാഹ സത്കാരത്തിന് അണിഞ്ഞ ആ മനോഹരമായ ആഭരണങ്ങളില്‍ അതിസുന്ദരിയായി പേളി

Published : May 07, 2019, 06:43 PM IST
വിവാഹ സത്കാരത്തിന് അണിഞ്ഞ ആ മനോഹരമായ ആഭരണങ്ങളില്‍ അതിസുന്ദരിയായി പേളി

Synopsis

പേളി മാണിയും ശ്രീനിഷ് അരവിന്ദും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍റിങ്. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയമാണ്  ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹത്തിലെത്തിയത് . 

പേളി മാണിയും ശ്രീനിഷ് അരവിന്ദും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍റിങ്. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹത്തിലെത്തിയത് . ചൊവ്വര പള്ളിയില്‍ വെച്ച് നടന്ന വിവാഹത്തിന്‍റെയും പിന്നാലെ നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍  വെച്ച് നടന്ന വിവാഹ സത്കാരത്തിന്‍റെയും ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെവിടെയും. 

 

 

പേളിയണിഞ്ഞ വിവാഹവസ്ത്രവും വിവാഹ സത്കാരത്തിന് ധരിച്ച വസ്ത്രവും ഒക്കെ വാര്‍ത്തകളില്‍ ഇടം നേടി. ഐവറി നിറത്തിലുളള ഗൗണും അണിഞ്ഞ് അതിസുന്ദരിയായാണ്  പേളി വിവാഹത്തിനെത്തിയത്.

 

പേളിയുടെ തലയിലെ വെയിലില്‍ തുന്നിച്ചേര്‍ത്തിരുന്നതും എല്ലാവരും ശ്രദ്ധിച്ചു. പേളി-ശ്രീനിഷ് പ്രണയ ജോഡിക്ക് ആരാധകര്‍ സമ്മാനിച്ച ആ പേര് 'പേളിഷ്' എന്നായിരുന്നു വെയിലിലുണ്ടായിരുന്നത്. 

നേവി ബ്ലൂ ലഹങ്കയാണ് വിവാഹ സത്കാരത്തിന് പേളി ധരിച്ചത്. പേളിയുടെ  ഗൗണും ലഹങ്കയും തയ്യാറാക്കിയത് ലേബല്‍ എം എന്ന ഡിസൈനേഴ്സാണ്.  വിവാഹ സത്കാരത്തിന് പേളി അണിഞ്ഞ ആഭംരണങ്ങളും ശ്രദ്ധ നേടി. 

വെളളയും പച്ചയും നിറത്തിലുളള ഹെവി നെക്ക് പീസാണ് താരം അണിഞ്ഞത്. ഡയമഡും പവിഴവും ചേര്‍ന്നാണ് ഈ ആഭരണമെന്നാണ് പേളി ആരാധകര്‍ പറയുന്നത്. ആഭംരണങ്ങളെ  കുറിച്ച് പേളി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. 

നാളെ പാലക്കാട് വെച്ച് നടക്കാന്‍ ഹിന്ദു ആചാരപ്രകാരമുളള വിവാഹത്തിനുളള തയ്യാറെടുപ്പിലാണ് പേളി. 

അതിന് വേണ്ടി മൈലാഞ്ചി ഇടുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

PREV
click me!

Recommended Stories

അതിരുകൾ മായുന്ന പ്രണയം; ജെൻസികൾക്ക് ലോംഗ് ഡിസ്റ്റൻസ് ബന്ധങ്ങൾ ഒരു ഹരമാകുന്നത് എന്തുകൊണ്ട് ?
ശൈത്യകാലത്ത് വരണ്ട ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം ഉറപ്പ്