'നോക്കി എറിയടോ...'; വളര്‍ത്തുനായയുടെ 'അടിപൊളി' വീഡിയോ വൈറല്‍

Published : Aug 15, 2023, 08:52 PM IST
'നോക്കി എറിയടോ...'; വളര്‍ത്തുനായയുടെ 'അടിപൊളി' വീഡിയോ വൈറല്‍

Synopsis

ഒരു വളര്‍ത്തുനായ അതിന്‍റെ ഉടമസ്ഥനൊപ്പം ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോയിലുള്ളത്. നായ എങ്ങനെയാണ് ക്രിക്കറ്റ് കളിക്കുകയെന്ന സംശയം ഏവരിലുമുണ്ടാകാം. അങ്ങനെയെങ്കില്‍ ഈ വീഡിയോ കണ്ടാല്‍ സംശയം തീരാവുന്നതേയുള്ളൂ

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരമായതും പുതുമയുള്ളതുമായ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇവയില്‍ മൃഗങ്ങളുമായോ മറ്റ് ജീവികളുമായോ ബന്ധമുള്ള വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരെയും ഏറെ ലഭിക്കാറുണ്ട്. 

അധികവും ഇത്തരത്തില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകള്‍ നമ്മുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാൻ വലിയ രീതിയില്‍ സഹായിക്കാറുണ്ട്. ഇക്കാരണം കൊണ്ട് തന്നെയാണ് മിക്കവരും ഈ വീഡിയോകളുടെ പതിവ് കാഴ്ചക്കാരായി മാറുന്നത്. ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

ഒരു വളര്‍ത്തുനായ അതിന്‍റെ ഉടമസ്ഥനൊപ്പം ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോയിലുള്ളത്. നായ എങ്ങനെയാണ് ക്രിക്കറ്റ് കളിക്കുകയെന്ന സംശയം ഏവരിലുമുണ്ടാകാം. അങ്ങനെയെങ്കില്‍ ഈ വീഡിയോ കണ്ടാല്‍ സംശയം തീരാവുന്നതേയുള്ളൂ. അത്രയും ഗംഭീരമായാണ് നായ ക്രിക്കറ്റ് കളിക്കുന്നത്.

ബാറ്റിന് പകരം പ്ലാസ്റ്റിക് സ്റ്റിക് ആണ് ഉപയോഗിക്കുന്നത്. ഈ സ്റ്റിക് നായ കടിച്ചുപിടിച്ചിരിക്കുന്നു. ഉടമസ്ഥനാണെങ്കില്‍ ദൂരെ നിന്ന് ബൗള്‍ ചെയ്യുന്നു. ഓരോ ബോളും നല്ല കിടിലനായി അടിച്ചുപറത്തുകയാണ് നായ. ആദ്യമൊക്കെ തമാശ തോന്നുമെങ്കിലും പിന്നീടങ്ങോട്ട് ഇവൻ ചില്ലറക്കാരനല്ലല്ലോ എന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കുന്ന തരം പ്രകടനം. ബാറ്റ് ചെയ്യുന്നത് തന്നെ വീഡിയോയില്‍ വളരെ പതിയെ കാണിക്കുന്നുണ്ട്. ഇത് കാണുമ്പോള്‍ നായയുടെ ടൈമിംഗ് എന്തൊരു 'പെര്‍ഫെക്ട്' ആണെന്നും വ്യക്തമാകും.

ആയിരക്കണക്കിന് പേരാണ് രസകരമായ വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. വളര്‍ത്തുമൃഗങ്ങളോട് ഏറെ ഇഷ്ടമുള്ളവര്‍ക്കെല്ലാം ഒരുപാടിഷ്ടം തോന്നിയേക്കാവുന്നൊരു രംഗം. അതുപോലെ തന്നെ കുട്ടികളെയും വലിയ രീതിയില്‍ സന്തോഷിപ്പിക്കും ഈ കാഴ്ച.

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- 'ഇത് ഒറിജനല്‍, ധൈര്യം അപാരം തന്നെ'; മൂര്‍ഖൻ പാമ്പിന് ഉമ്മ കൊടുക്കുന്നയാള്‍!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ